അബൂബക്കറെന്നപിടികിട്ടാപ്പുള്ളിയും കുറ്റകൃത്യങ്ങളും
കോഴിക്കോട്: കോഴിക്കോട് അഭിഭാഷകനെ വധിയ്ക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അബൂബക്കര്‍ പിടികിട്ടാപ്പുള്ളി. അബൂബക്കറിന്റെ മകനാണ് അഭിഭാഷകനെ വധിയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. അഭിഷാകനെ വധിച്ച് ഭാര്യയെ സ്വന്തമാക്കുന്നതിനാണ് ഷംസുദ്ദീന്‍ പിതാവ് അബൂബക്കറിന് ക്വട്ടേഷന്‍ നല്‍കിയത്.ഇളയമകന്റെ ഭാര്യയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളെ പൊലീസ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചത്.
കൊയിലാണ്ടി ചെങ്ങോട്ടുപാലത്ത് അഡ്വക്കേറ്റ് മുസ്തഫയെ വധിയ്ക്കാന്‍ പദ്ധതിയിട്ട സകേസിലാണ് കൊയിലാണ്ടി നടുവിലേക്കില്‍ ഷംസുദ്ദീന്‍ പിതാവ് അബൂബക്കര്‍ വഴി നീക്കം നടത്തിയത്. 2013 ഡിസംബറിലാണ് ഇളയമകന്റെ ഭാര്യയെ പ്രതി കെട്ടിയിട്ട ബലാത്സംഗം ചെയ്തത്.

രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഒരു സ്ത്രീ ഉള്‍പ്പടെയുള്ള ക്വട്ടേഷന്‍ സംഘമാണ് പൊലീസ് പിടിയിലായത്. ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയാണ് അബൂബക്കര്‍. പൊലീസിന്റെ പട്രോളിംഗിനിടെയാണ് സംഘം പിടിയിലായത്. സംഘത്തിന് പണം കൈമാറിയതും മുസ്തഫയെക്കുറിച്ചുള്ള വിവരം കൈമാറിയതും അബൂബക്കറാണ്. കുവൈത്തിലുള്ള ഷംസുദ്ദീനെ പിടിയ്ക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.












Click it and Unblock the Notifications