കേന്ദ്രം തിരയുന്ന മാവോയിസ്റ്റുകള്‍ കേരളത്തില്‍... അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് എന്ത് ചെയ്തു?
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ട് എന്ന് പറഞ്ഞ് കേരള പോലീസ് കോടികളാണ് ചെലവഴിച്ചത്. എന്നാല്‍ ഇതുവരെ കാര്യമായി ആരേയും പിടികൂടിയിട്ടും ഇല്ല.
കാര്യങ്ങള്‍ അവിടെ കൊണ്ട് അവസാനിയ്ക്കുന്നില്ല. കേന്ദ്രം തിരയുന്ന പല പ്രമുഖ നേതാക്കളും കേരള വനമേഖലയില്‍ ഒളിച്ച് താമസിച്ചിരുന്നതായാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

മാവോയിസ്റ്റ് നേതാക്കളായ വിക്രം ഗൗഡ, മല്ലരാജ വേണുഗോപാല്‍, സുന്ദരി എന്നിവരാണത്രെ കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞത്. ഇവതില്‍ മല്ലരാജ വേണുഗോപാലിന്റെ തലയ്ക്ക് സര്‍ക്കാര്‍ ലക്ഷങ്ങള്‍ വില പ്രഖ്യാപിച്ചതാണ്. പല പ്രമുഖ മാവോയിസ്റ്റ് നേതാക്കളും ഇപ്പോഴും കേരളത്തില്‍ തന്നെ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് അവര്‍ കേരലത്തിലേയ്ക്ക് ചുവട് മാറിയതെന്നാണ് കരുതുന്നത്. ഇതിനിടെ അറസ്റ്റിലായ പ്രമുഖ മാവോയിസ്റ്റുകളില്‍ മലയാളികള്‍ ഉള്ളതും ശ്രദ്ധേയമാണ്. ഏറ്റവും ഒടുവില്‍ പിടിയിലായ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മുരള കണ്ണന്പിള്ളിയും മലയാളിയാണ്.
തമിഴ്നാട് പോലീസിന്‍റെ ക്യൂ ബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുള്ള മലയാളികളായ മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, ഷൈന, അനൂപ് എന്നിവരെ ഇപ്പോഴും ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ ഇവരില്‍ നിന്ന് എന്തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളൊന്നും ഇല്ല.


Click it and Unblock the Notifications