മുനമ്പം വിഷയം പരിഹരിക്കാന്‍ വഖഫ് ബില്ലിന് കഴിയില്ല; ജനത്തെ ബിജെപി വഞ്ചിച്ചു; കെ സുധാകരൻ
തിരുവനന്തപുരം: വഖഫ ്ബില്ലിനെതിരെ തുറന്നടിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുനമ്പം വിഷയം പരിഹരിക്കാന്‍ വഖഫ് ബില്ലിന് കഴിയില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്ന് വ്യക്തമായിരിക്കുകയാണെന്ന് കെ സുധാകരൻ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബി ജെ പിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്തെന്നും സുധാകരൻ വിമർശിച്ചു.

മുസ്ലീം സഹോദരങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുക എന്നതാണ് വഖഫ് ബില്ലിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് മുൻകാലങ്ങളിൽ ചൂണ്ടിക്കാട്ടിയ ഈ വസ്തുതകൾ ശരിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ് . ഇന്ന് മുസ്ലീം സമുദായത്തിന് എതിരെ ആണെങ്കില്‍ നാളെ മറ്റു സമുദായങ്ങള്‍ക്ക് എതിരെ ആയിരിക്കും. ക്രിസ്ത്യന്‍ ചര്‍ച്ച് ബില്‍ പോലുള്ള നിയമങ്ങളും ബിജെപിയുടെ പരിഗണനയിലാണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തിയ സംഘത്തിലെ മലയാളിയായ ക്രിസ്ത്യന്‍ വൈദികൻ ഉള്‍പ്പെടെയുള്ളവരെയാണ് ബജ്റംഗ്ദള്‍ ആക്രമിച്ചത്. നിരന്തരം നടക്കുന്ന ഇത്തരം ആക്രമങ്ങളെ തടയാനോ അക്രമികൾക്ക് എതിരെ നടപടി എടുക്കാനോ മധ്യപ്രദേശ് സർക്കാർ ഇത് വരെ തയ്യാറായിട്ടില്ല .
മണിപ്പൂരില്‍ വലിയ വംശഹത്യ നടന്നിട്ടും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാഴ്ചക്കാരായി നിന്നു. ഗ്രഹാം സ്റ്റെയിനില്‍ തുടങ്ങിയ ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. കോണ്‍ഗ്രസ് മാത്രമാണ് ഇവരോടൊപ്പം അണിനിരന്നതെന്ന് എല്ലാവരും ഓര്‍ക്കണം. സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ മതഭ്രാന്തിന് മുന്നില്‍ ബി ജെ പി ഭരണകൂടം നിശബ്ദരാണ്. ന്യൂനപക്ഷ മുക്ത ഭാരതം എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. അതിലേക്കുള്ള ചവിട്ടുപടിയാണ് വഖഫ് ബില്‍ പോലുള്ള നിയമങ്ങള്‍. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ്.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലായിരുന്നു എന്ന മാര്‍ട്ടിന്‍ നീമൊളെറുടെ പ്രസിദ്ധമായ വാക്കുകളാണ് നാമെല്ലാം ഓര്‍ക്കേണ്ടത്', സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ ് രാജ്യസഭയിലും വഖഫ് ബിൽ പാസായത്. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 95 പേർ ബില്ലിനെ എതിർത്തു. പ്രതിപക്ഷ നേതാക്കൾ അവതരിപ്പിച്ച ഭേദഗതികളും വോട്ടിനിട്ട് തള്ളി. ഇനി രാഷ്ട്രപതി അംഗീകരിക്കുന്നതോടെ വഖഫ് ബിൽ നിയമമാകും.












Click it and Unblock the Notifications