കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ടതില്‍ ആശങ്കവേണ്ട, ദേവസ്വം ബോര്‍ഡ് നിയമനത്തിലെ സംവരണം ദോഷം ചെയ്യില്ല: മുഖ്യമന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്്‌ലിം സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കള്‍ തന്നെയാണ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.


ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് നിലവിലുളള സംവരണ വ്യവസ്ഥയെ ബാധിക്കുന്നതല്ല. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന 18 ശതമാനം സംവരണ സീറ്റുകളിലാണ് മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചത്. കെ.എ.എസില്‍ നേരിട്ട് നിയമനത്തിന് സംവരണമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുളള വിഭാഗത്തില്‍ സംവരണം അനുവദിക്കാന്‍ നിയമതടസ്സമുണ്ട്. ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

waqf

ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖലയില്‍ സീറ്റുകള്‍ കുറയുന്നുവെന്നതില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും. സംവരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്നുള്ളത് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തി വരികയാണ്. വഖഫ് ബോര്‍ഡിന് കൂടുതല്‍ ഫണ്ട് അനുവദിക്കു കാര്യം പരിശോധിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ പഠനം, ആരോഗ്യം, താമസം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. അവര്‍ക്ക് മലയാളം പഠിക്കാന്‍ അവസരമുണ്ടാക്കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം രേഖപ്പെടുത്തി ഒഴിവുകള്‍ കണക്കാക്കുന്നതിനുളള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തും. അധ്യാപക ഒഴിവുകളില്‍ നിയമനം വൈകുന്നതിന് സര്‍ക്കാറിന്റെ സാമ്പത്തിക നില ഒരു ഘടകമാണ്. ഗള്‍ഫില്‍നിന്ന് തിരിച്ചെത്തുന്ന മലയാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും. സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെും മുഖ്യമന്ത്രി പറഞ്ഞു.


തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. അഡ്വ പി.ടി.എ റഹീം എം.എല്‍.എ, ന്യൂനപക്ഷ ക്ഷേമവകുപ്പ് അഡിഷണല്‍ സെക്രട്ടറി പി.കെ ദിലീപ്കുമാര്‍, ഡയറക്ടര്‍ ഡോ.എ.ബി മൊയ്തീന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ് , വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസല്യാര്‍, കൊയ്യോട് ഉമര്‍ മുസല്യാര്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍, നാസര്‍ഫൈസി കൂടത്തായി, ടി പി അബ്ദുല്ലക്കോയ മദനി, പി പി ഉണ്ണീന്‍കുട്ടി മൗലവി, ഡോ. അബ്ദുല്‍ മജീദ് സ്വലാഹി, നിസാര്‍ ഒളവണ്ണ, എംഐ അബ്ദുല്‍ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എന്‍ അലി അബ്ദുല്ല, പ്രഫ. അബ്ദുല്‍ ഹമീദ്, ടി പി അശറഫ്, അഡ്വ. എം മുഹമ്മദ്, ഡോ. ഹുസൈന്‍ രണ്ടത്താണി തുടങ്ങി വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.

English summary
waqf board decision willnot affect-minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X