കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് നിയമനം; പാസാക്കിയ നിയമം പിന്‍വലിക്കും, ബില്ല് നാളെ നിയമസഭയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പുതിയ ബില്ല് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. നിയമം റദ്ദാക്കുന്നതിനുള്ള ബില്ലാണ് സഭയില്‍ അവതരിപ്പിക്കുക. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ബില്ല് അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിവിധ കക്ഷി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. അജണ്ടയ്ക്ക് പുറത്തുള്ള ഇനമായിട്ടാണ് ബില്ല് അവതരിപ്പിക്കുക.

k

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്ലിം സംഘടനകള്‍ വലിയ പ്രതിഷേധം തീര്‍ത്തിരുന്നു. മുസ്ലിം ലീഗും സമര രംഗത്തേക്കുവന്നു. മുസ്ലിം സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്തു. നിയമം പിന്‍വലിക്കുമെന്ന് നിയസഭയില്‍ ഉറപ്പ് നല്‍കി. വഖഫ് ബോര്‍ഡില്‍ ചുരുങ്ങിയ പോസ്റ്റുകളാണുള്ളത്. എന്തിനാണ് ഈ പോസ്റ്റുകളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് വിടാന്‍ ഇത്ര താല്‍പ്പര്യം എന്ന ചോദ്യമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാത്തതും ഈ വേളയില്‍ ചര്‍ച്ചയായിരുന്നു.

ഒന്നല്ല 2 മിടുക്കി പൂച്ചകള്‍; 20 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ അതിബുദ്ധിമാന്‍, ചിത്രം വൈറല്‍ഒന്നല്ല 2 മിടുക്കി പൂച്ചകള്‍; 20 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ അതിബുദ്ധിമാന്‍, ചിത്രം വൈറല്‍

മുഖ്യമന്ത്രി മുസ്ലിം സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ പാലിക്കാന്‍ പോകുന്നത്. നിയമം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിയമം പിന്‍വലിച്ചാല്‍ പുതിയ നിയമന രീതി നടപ്പാക്കുമെന്നാണ് വിവരം. ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കുമെന്നാണ് സൂചന. ഈ ബോര്‍ഡായിരിക്കും അപേക്ഷകള്‍ പരിഗണിക്കുകയും നിയമനം നടത്തുകയും ചെയ്യുക. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്ന് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കാന്‍ ഇതുവഴി സാധിക്കും.

English summary
Waqf Board Vacancies to PSC; Government introduce new bill in Assembly tomorrow to cancel Law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X