Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ

തിരുവനന്തപുരം; വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ സംസ്ഥാനത്ത് കോവിഡ് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്നു വാർഡ് തലത്തിൽ ക്യാംപെയിൻ സംഘടിപ്പിക്കും. രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കാതിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു തീരുമാനം. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.

xvaccine-1584005318-jpg-pagespee

തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കൽ ഓഫിസറുടെ പങ്കാളിത്തത്തോടെ യോഗം ചേർന്നു രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഇതിന്റ ഭാഗമായി വാക്സിൻ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കണം. ഓരോ ആശാ വർക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുൻഗണനാ പട്ടിക തയാറാക്കണം. ഈ പട്ടികയിൽനിന്നു മുൻഗണനാ പട്ടിക തയാറാക്കി ആരോഗ്യ വകുപ്പുമായി ചേർന്നു തദ്ദേശ സ്ഥാപനതലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കണം.

നഗര പ്രദേശങ്ങളിൽ ഒരു വാർഡിന് ഒരു ആശ പ്രവർത്തക മാത്രമേയുള്ളൂവെങ്കിൽ ഇതിനായി റാപ്പിഡ് റെസ്പോൺസ് ടീമിനെ ഉത്തരവാദിത്തമേൽപ്പിക്കണം. തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ് നിരന്തരം വിലയിരുത്തൽ നടത്തുകയും സമയ പരിധിക്കുള്ളിൽ രണ്ടാം ഡോസ് എടുക്കാത്തവർ ആരുമില്ലെന്ന് ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കപ്പെട്ട വാർഡ്തല സമിതികൾ, ആശാ വർക്കർമാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, ആർ.ടി.ടി അംഗങ്ങൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പുമായി യോജിച്ചു പ്രവർത്തിക്കുന്ന കാര്യം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96.1 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,56,68,624), 64.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,71,85,003) ഇതുവരെ നൽകിയതായി സർക്കാർ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,00,400) എന്നും സർക്കാർ പറഞ്ഞു.

Recommended Video

cmsvideo
    മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

    ഇന്നലെ രോഗം സ്ഥിരീകരിച്ച 3382 പുതിയ രോഗികളില്‍ 2931 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 398 പേര്‍ ഒരു ഡോസ് വാക്‌സിനും 1617 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 916 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്നും സർക്കാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+