Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയെ ജനകീയ നേതാവാക്കാൻ നീക്കം; കേരളം മുഴുവൻ സ്വീകരണം, പ്രസംഗങ്ങൾ വളച്ചൊടിക്കുന്നെന്ന്...

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയ്ക്ക് കേരളം മുഴുവന്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാർ. വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും ഏറ്റുവാങ്ങുന്ന ശശികലയ്ക്ക് കവടമൊരുക്കാനാണ് സംഘപരിവാർ തീരുമാനം. സ്ഥിരമായി മതസ്പർധ വളർത്തുന്ന പ്രസംഗങ്ങളിലൂടെ വിവാദങ്ങൾ സൃഷിടിക്കുന്ന നേതാവാണ് ശശികല.

പറവൂരില്‍ നടത്തിയ ഈ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു. എന്നാല്‍ പ്രസംഗം വളച്ചൊടിച്ചാണ് കേസെടുത്തത് എന്ന് ആരോപിച്ചാണ് സംഘപരിവാര്‍ ഇപ്പോള്‍ ശശികലയെ ജനകീയ നേതാവാക്കി മാറ്റാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. മതേതര എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തി ജീവന്‍ സംരക്ഷിച്ചുകൊള്ളാന്‍ ശശികല നടത്തിയ പറവൂരിലെ പ്രസംഗമാണ് അവസാനം വിവാദമായത്.

കോൺഗ്രസിനെ ഉദ്ദേശിച്ച്

കോൺഗ്രസിനെ ഉദ്ദേശിച്ച്

പറവൂരിലെ പ്രസംഗം മത സ്പർധ വളർത്താനല്ലെന്നും കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണ് താന്‍ പ്രസംഗിച്ചത് എന്നായിരുന്നു ശശികലയുടെ വിശദീകരണം.

മാറാട് കലാപം

മാറാട് കലാപം

മാറാട് കലാപത്തെക്കുറിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനും ശശികലയ്‌ക്കെതിരെ കേസെടുത്തിരുന്നു.

ഹോമിയോ മരുന്ന് കഴിച്ചും മതംമാറ്റാം

ഹോമിയോ മരുന്ന് കഴിച്ചും മതംമാറ്റാം

ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണ് എന്ന പ്രസ്താവന സോഷ്യല്‍ മീഡിയ കൊണ്ടാടിയിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു ശശികലയുടെ ഹോമിയോ മരുന്ന് പ്രതികരണം.

സോഷ്യൽ മീഡിയയുടെ ഇര

സോഷ്യൽ മീഡിയയുടെ ഇര

നിരന്തരം വിവാദ പ്രസംഗങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയിലും അല്ലാതെയും കടുത്ത വിമര്‍ശനങ്ങളാണ് ശശികല ഏറ്റുവാങ്ങുന്നത്.

ആദ്യ സ്വീകരണം എറണാകുളത്ത്

ആദ്യ സ്വീകരണം എറണാകുളത്ത്

എറണാകുളത്താണ് പൗരാവലിയുടെ ആദ്യ സ്വീകരണം. 25നാണ് പരിപാടി. 26ന് തിരുവന്തപുരത്തും 27ന് കോഴിക്കോടും സ്വീകരണ പരിപാടികള്‍ നടത്തും.

സംഘടിത നീക്കം

സംഘടിത നീക്കം

ശശികലയുട നാവടപ്പിക്കാനുള്ള സംഘടിത നീക്കമാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബു പറഞ്ഞു. സംഘപരിവാര്‍ സംഘടന നേതാക്കള്‍ സ്വീകരണ പരിപാടികളിൽ പങ്കെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+