എന്‍സിസി കേഡറ്റുകള്‍ക്ക് സ്വീകരണം നല്കി
തിരുവനന്തപുരം: യൂത്ത് എക്സേഞ്ച് പ്രോഗ്രാമിലൂടെ (വൈഇപി) മൗറീഷ്യസും, റഷ്യയും സന്ദര്‍ശിച്ച് മടങ്ങിയെത്തിയ എന്‍സിസി കേഡറ്റുകള്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്കി. വഴുതയ്ക്കാട് എന്‍സിസി ഡയറക്ടേറ്റില്‍ വച്ചാണ് സ്വീകരണം നല്‍കിയത്.
ദില്ലിയില്‍ ഒക്ടോബര്‍ 17 മുതല്‍ 27 വരെ നടന്ന എന്‍സിസി നാഷണല്‍ ഗെയിംസില്‍ പങ്കെടുത്ത് വിജയിച്ച കായിക താരങ്ങളെയും ചടങ്ങില്‍ അഭിനന്ദിച്ചു. ചടങ്ങിന്റെ കൂടുതല്‍ വിവരങ്ങള്‍ ദൃശ്യങ്ങളിലൂടെ.

എന്‍സിസി അംഗങ്ങള്‍ക്ക് സ്വീകരണം
യൂത്ത് എക്സേഞ്ച് പരിപാടിയിലൂടെ മൗറീഷ്യസും റഷ്യയും സന്ദര്‍ശിച്ചെത്തിയ എന്‍സിസി അംഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്കി

കേരളത്തിലെ കേഡറ്റുകള്‍
കേരളത്തിലെ എന്‍സിസി കേഡറ്റുവകളായ 3-0ം(കേരള) നേവല്‍ യൂണിയനിലെ സീനിയര്‍ കേഡറ്റ് ക്യാപ്ടന് ആകാശ് ദാസ്, 32 (കേരള) ബറ്റാലിയനിലെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അഭയ് എസ് റോയ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

സ്വീകരണം
എന്‍സിസി കേരള-ലക്ഷദവീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബി ചക്രവര്‍ത്തി, ബ്രിഗേഡിയര്‍ സനല്‍ കുമാര്‍, ഡയറക്ടര്‍ കേണല്‍ പി.ജി കൃഷ്ണ എന്നിവരും ചേര്‍ന്നാണ് വഴുതക്കാട് എന്‍സിസി ഡയറക്ടറേറ്റില്‍ സ്വീകരണം നല്‍കിയത്.

അഭിനന്ദനം
ദില്ലിയില്‍ വച്ച് ഒക്ടോബര്‍ 17 മുതല്‍ 27 വരെ നടന്ന എന്‍സിസി നാഷണല്‍ ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തിന് വെങ്കല മെഡല്‍ ലഭിച്ച 11 (കേരള) ബറ്റാലിയനിലെ സ്റ്റിബിന്‍ സെബാസ്റ്റിയനേയും മേജര്‍ ജനറല്‍ ബി ചക്രവര്‍ത്തി അഭിനന്ദിച്ചു.

സന്തോഷത്തോടെ മടക്കം
സീനിയര്‍ ഓഫീസര്‍മാര്‍ നല്കിയ സ്വീകരണം ഏറ്റ് വാങ്ങി സന്തോഷത്തോടെയാണ് കേഡറ്റുകള്‍ മടങ്ങിയത്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications