കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിസി കേഡറ്റുകള്‍ക്ക് സ്വീകരണം നല്‍കി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: യൂത്ത് എക്‌സേഞ്ച് പ്രോഗ്രാമിലൂടെ (വൈഇപി) മൗറീഷ്യസും, റഷ്യയും സന്ദര്‍ശിച്ച് മടങ്ങിയെത്തിയ എന്‍സിസി കേഡറ്റുകള്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി. വഴുതയ്ക്കാട് എന്‍സിസി ഡയറക്ടേറ്റില്‍ വച്ചാണ് സ്വീകരണം നല്‍കിയത്.

ദില്ലിയില്‍ ഒക്ടോബര്‍ 17 മുതല്‍ 27 വരെ നടന്ന എന്‍സിസി നാഷണല്‍ ഗെയിംസില്‍ പങ്കെടുത്ത് വിജയിച്ച കായിക താരങ്ങളെയും ചടങ്ങില്‍ അഭിനന്ദിച്ചു. ചടങ്ങിന്റെ കൂടുതല്‍ വിവരങ്ങള്‍ ദൃശ്യങ്ങളിലൂടെ.

എന്‍സിസി അംഗങ്ങള്‍ക്ക് സ്വീകരണം

എന്‍സിസി അംഗങ്ങള്‍ക്ക് സ്വീകരണം

യൂത്ത് എക്‌സേഞ്ച് പരിപാടിയിലൂടെ മൗറീഷ്യസും റഷ്യയും സന്ദര്‍ശിച്ചെത്തിയ എന്‍സിസി അംഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി

 കേരളത്തിലെ കേഡറ്റുകള്‍

കേരളത്തിലെ കേഡറ്റുകള്‍

കേരളത്തിലെ എന്‍സിസി കേഡറ്റുവകളായ 3-0ം(കേരള) നേവല്‍ യൂണിയനിലെ സീനിയര്‍ കേഡറ്റ് ക്യാപ്ടന്‍ ആകാശ് ദാസ്, 32 (കേരള) ബറ്റാലിയനിലെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അഭയ് എസ് റോയ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

സ്വീകരണം

സ്വീകരണം

എന്‍സിസി കേരള-ലക്ഷദവീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബി ചക്രവര്‍ത്തി, ബ്രിഗേഡിയര്‍ സനല്‍ കുമാര്‍, ഡയറക്ടര്‍ കേണല്‍ പി.ജി കൃഷ്ണ എന്നിവരും ചേര്‍ന്നാണ് വഴുതക്കാട് എന്‍സിസി ഡയറക്ടറേറ്റില്‍ സ്വീകരണം നല്‍കിയത്.

അഭിനന്ദനം

അഭിനന്ദനം

ദില്ലിയില്‍ വച്ച് ഒക്ടോബര്‍ 17 മുതല്‍ 27 വരെ നടന്ന എന്‍സിസി നാഷണല്‍ ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തിന് വെങ്കല മെഡല്‍ ലഭിച്ച 11 (കേരള) ബറ്റാലിയനിലെ സ്റ്റിബിന്‍ സെബാസ്റ്റിയനേയും മേജര്‍ ജനറല്‍ ബി ചക്രവര്‍ത്തി അഭിനന്ദിച്ചു.

സന്തോഷത്തോടെ മടക്കം

സന്തോഷത്തോടെ മടക്കം

സീനിയര്‍ ഓഫീസര്‍മാര്‍ നല്‍കിയ സ്വീകരണം ഏറ്റ് വാങ്ങി സന്തോഷത്തോടെയാണ് കേഡറ്റുകള്‍ മടങ്ങിയത്

English summary
Warm reception was accorded to the Senior Cadet Captain Akash Das of 32 Kerala Naval Unit and Senior Under Officer Abhay S.Roy of 32 (Kerala) Battalion who visited Mauritius and Russia under Youth Exchange Programme (YEP).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X