കടലാക്രമണ ഭീഷണി: അധികാരികൾക്ക് താക്കീതായി കോഴിക്കോട് വടകരയിൽ ബഹുജന മാർച്ച്
വടകര: കടലാക്രമണ ഭീഷണി നേരിടുന്ന വടകര തീരദേശ മേഖലയായ അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, മുകച്ചേരിഭാഗം, ആവിക്കൽ, എന്നീ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വടകര ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര താലൂക്ക് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. വടകര പി സി സൗധത്തിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി പി അസീസ് മാസ്റ്റർ ഉൽഘാടനം ചെയ്തു.
വടകര മുനിസിപ്പൽ ഏരിയാ മുസ്ലിം ലീഗ് പ്രസിഡണ്ട് പ്രൊഫ കെ കെ മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സിക്രട്ടറി വി വി മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. എം പി അബ്ദുൽ കരീം, എം ഫൈസൽ, വി കെ അസീസ്, വി ഫൈസൽ, ടി കെ അശ്മർ, പി സഫിയ പി വി ഹാഷിം എന്നിവർ സംസാരിച്ചു. ടി ഐ നാസർ സ്വാഗതവും പി കെ ജലാൽ നന്ദിയും പറഞ്ഞു. എൻ പി എം നഫ്സൽ, വി പി മുഹമ്മദ് റാഫി, പി എം മുസ്തഫ, കെ എം ബുഷറ, അൻസാർ മുകച്ചേരി, കെ സി അക്ബർ, പി ടി കെ റഫീഖ്, പി കെ സി അഫ്സൽ, സി പി ഹമീദ്, ടി പി ഹമീദ്, ടി പി അഷ്റഫ്, എൻ കെ റഷീദ്, പി സി നജീബ്, എ വി റഫീഖ്, അബ്ദുറബ്ബ് നിസ്താർ, പി വി അൻസാർ, കെ അൻസാർ, ആർ സിറാജ്, എന്നിവർ നേതൃത്വം നൽകി.

നഗരസഭ പരിധിയിലെ അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളോടുള്ള അധികാരവർഗ്ഗത്തിന്റെ നിരന്തര അവഗണനക്കെതിരെ തീരദേശവാസികൾ ശക്തമായ സമരത്തിലേക്ക്. ആദ്യഘട്ടമെന്ന നിലക്ക് മെയ് 10ന് താലൂക്ക് ഓഫീസ് മാർച്ച് നടത്താൻ സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. വടകര മുനിസിപ്പൽ ഏരിയ മുസ്ലിം ലീഗ് പ്രസിഡണ്ട് പ്രൊഫ കെ. കെ മഹമൂദ് സമര പ്രഖ്യാപന കൺവെൻഷൻ ഉൽഘാടനം ചെയ്തു. പി കെ ജലാൽ അദ്ധ്യക്ഷത വഹിച്ചു. വി പി മുഹമ്മദ് റാഫി, പി സഫിയ, വി കെ അസീസ്, വി ഫൈസൽ, എം ഫൈസൽ, കെ വി ഖാലിദ് മാസ്റ്റർ, കെ സി അക്ബർ, എന്നിവർ സംസാരിച്ചു. പി വി ഹാഷിം സ്വാഗതവും പി സി നജീബ് നന്ദിയും പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications