സെപ്റ്റംബര്‍ 28 ന് ലോകം അവസാനിയ്ക്കുമോ ഇല്ലയോ എന്നറിയില്ല, പക്ഷേ കേരളത്തിന് ജാഗ്രത നിര്‍ദ്ദേശം
കൊച്ചി: ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുക്കുകയും ബ്‌ളഡ് മൂണ്‍ പ്രതിഭാസം നടക്കുമെന്ന് പറയപ്പെടുകയും ചെയ്യുന്ന സെപ്റ്റംബര്‍ 28 നെപ്പറ്റി ചെറിയ ഭീതിയെങ്കിലും ഇക്കാര്യങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടവര്‍ക്ക് ഉണ്ടാകും. ചന്ദ്രന്‍ ഭൂമിയോട് അടുത്താലും ഭൂമി ചന്ദ്രനോട് അടുത്താലും നമ്മള്‍ പേടിയ്ക്കുന്നതെന്തിനെന്ന് ചിന്തിയ്ക്കുന്ന ശരാശരി മലയാളിയും ഞെട്ടാനൊരുങ്ങിക്കോളൂ.
ചന്ദ്രന്‍ ഭൂമിയോട് അടുത്തു വരുന്ന സാഹചര്യത്തില്‍ കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബര്‍ 25 മുതല്‍ സെപ്റ്റംബര്‍ 30 വരെ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശാസ്ത്രീയമായ പിന്‍ബലം ഇല്ലെങ്കില്‍ പോലും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ സെപ്റ്റംബര്‍ 28 ന് ലോകം അവസാനിയ്ക്കുമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. ചില മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ച് നടത്തിയ ഇത്തരം പ്രചാരങ്ങളെ നാസ ഉള്‍പ്പടെയുള്ള സ്‌പേസ് ഏജന്‍സികള്‍ വിമര്‍ശിച്ചിരുന്നു. ലോകം അവസാനിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നില്ലെങ്കിലും വരും ദിനങ്ങള്‍ അത്ര ശുഭകരമാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ഒന്ന് കണ്ട് നോക്കൂ...

ചന്ദ്രന്‍ ഭൂമിയോട്
സെപ്റ്റംബര്‍ അവസനാസത്തോടെ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുക്കും. ചന്ദ്രന്റെ ആകര്‍ഷണ ബലം കൂടുന്നതാണ് ഭൂമിയില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്

കടലും...
ആകര്‍ഷണ ബലത്തിന്റെ ഫലമായി സമുദ്രത്തിലേയും മറ്റും ജലം ഉയരും. വേലിയേറ്റം ഉണ്ടാകാനും സാധ്യതയുണ്ട്.

മുന്നറിയിപ്പ്
സെപ്റ്റംബര്‍ 25 മുതല്‍ 30വരെ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദ്വീപുകളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. കടലിലും കായലിലും ഇറങ്ങുന്നവര്‍ ശ്രദ്ധിയ്ക്കണമെന്നും നിര്‍ദ്ദേശം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ തീരദേശ മേഖലകള്‍ക്കാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്

അവധിക്കാലമാണ്
പെരുന്നാള്‍ അവധി ആഘോഷിയ്ക്കാന്‍ കടല്‍ത്തീരത്ത് എത്തുന്നവര്‍ ഒട്ടേറെയാണ്. ഇത്തവണ എന്തായാലും കടലിലേയ്ക്കുള്ള യാത്ര ഒഴിവാക്കിക്കൂടേ. പ്രത്യേകിച്ചും സെപ്റ്റംബര്‍ 30 വരെ

കളക്ടര്‍മാര്‍ക്കും
അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications