കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തമുണ്ടായപ്പോള്‍ നാസ ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കിയതാണ്; വിജയരാഘവന് മറുപടിയുമായി വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍രെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പ്രകൃതിദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേര്‍ന്നതല്ലെന്നും എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി എന്നുമാണ് എ വിജയരാഘവന്‍ പറഞ്ഞത്. കൂടാതെ ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോ? എന്നും വിജയരാഘവന്‍ ചോദിച്ചിരുന്നു.

വിജയരാഘവന്റെ പ്രസ്താവനയ്ക്ക് വിഡി സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു, മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുന്നു എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ ആരോപിക്കുന്നത്. ഇടുക്കി, കോട്ടയം ജില്ലകളില്‍ ദുരന്തമുണ്ടായപ്പോള്‍ നാസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഉരുള്‍പൊട്ടി 5 മണിക്കൂറിനു ശേഷമാണ് മീനച്ചിലാറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതെന്ന് വിഡി സതീശന്‍ പറയുന്നു.

kerala

ഈ സമയത്തിനുള്ളില്‍ നിരവധി പേരെ അപകടത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്. അതെങ്ങനെ വിമര്‍ശനമാകും? ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ പിറ്റേദിവസമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പ്രതിപക്ഷ നേതാവിനെ അവിടെയെങ്ങും കണ്ടില്ലല്ലോയെന്നാണ് വിജയരാഘവന്‍ ചോദിക്കുന്നത്. ഏതായാലും മന്ത്രിമാര്‍ അവിടെ എത്തുന്നതിന് മുന്‍പ് ഞാന്‍ അവിടെയെത്തി. അത് വലിയ ക്രെഡിറ്റായി പറയുന്നതല്ല. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും പൊതുപ്രവര്‍ത്തകരുടെയും ചുമതലയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ രാഷ്ട്രീയക്കാരും മന്ത്രിമാരും അവിടെയുണ്ടായിരുന്നു. പിറ്റേ ദിവസം മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്ന പ്രവൃത്തിയല്ല ഞാന്‍ ചെയ്യുന്നതെന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ പിണറായി വിജയന്റെ രാജസദസിലെ ആസ്ഥാന വിദൂഷകന്റെ ജോലി വിജയരാഘവന്‍ നന്നായി ചെയ്യുന്നുണ്ട്. എന്റെ ജോലി എന്നെ പഠിപ്പിക്കാന്‍ അദ്ദഹം വരണ്ട. ഞാന്‍ എങ്ങനെ സംസാരിക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നും ഒരു നിര്‍ദ്ദേശവും വേണ്ട. ഞങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. അത് ഇനിയും തുടരുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് ഒരു നേതാവും പരാതിപ്പെട്ടിട്ടില്ല

കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് ഒരു നേതാവും ഒരു പരാതിയും പറഞ്ഞിട്ടില്ല. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി ജില്ലകളിലെ സാഹചര്യം പരിശോധിച്ച് നന്നായി ഗൃഹപാഠം ചെയ്ത് തയ്യാറാക്കിയ പട്ടികയാണ്. എല്ലാവരും ഭാരവാഹി പട്ടികയെ സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ നല്ല പട്ടികയെന്നാണ് പൊതു അഭിപ്രായം. മുന്നൂറും നാനൂറും പേരടങ്ങുന്ന സമിതിയാണ് 51 ആയി ചുരുങ്ങുയത്. ചില കുറുവുകള്‍ ഉണ്ടാകാം.

കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അര്‍ഹരായ ചിലര്‍ ഉള്‍പ്പെട്ടിട്ടില്ല. അവര്‍ക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും സൗകര്യങ്ങളും നേതൃത്വം നല്‍കും. രാഷ്ട്രീയ കാര്യസമിതിയാണ് ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് തീരുമാനിച്ചത്. ഭാരവാഹികളുടെ എണ്ണം എത്രയെന്ന് നിശ്ചയിച്ചതും രാഷ്ട്രീയ കാര്യസമിതിയാണ്. കഴിവിന്റെ പരമാവധി മികച്ച പട്ടിക പുറത്തിറക്കാന്‍ ശ്രമിച്ചു.

ചില നേതാക്കള്‍ക്ക് അതൃപ്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നു . മാധ്യമങ്ങള്‍ പറയുന്ന പോലെയുള്ള അതൃപ്തി അറിയിച്ചിട്ടില്ലെന്ന് ആ നേതാക്കള്‍ നേരിട്ട് വിളിച്ചു പറഞ്ഞു. പരാതി പറഞ്ഞാല്‍ അത് പരിഹരിക്കും. കെ. മുരളീധരനുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു . പട്ടികയില്‍ അതൃപ്തിയുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മുരളീധരനുമായി സംസാരിക്കും.

Recommended Video

cmsvideo
Opposition leader VD Satheeshan posses VVIP status

English summary
Warnings were issued including NASA at the time of disaster; VD Satheesan replies to Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X