കലാഭവന്‍ മണിയുടേത് ആസൂത്രിത കൊലപാതകമെന്ന്, 3 മാസം നീണ്ട ഗൂഢാലോചന, ഒടുവില്‍...
തൃശൂര്‍: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍. നേരിട്ട് ഭീഷണിയില്ലെങ്കിലും പൊലീസുകാരില്‍ നിന്നും ഭീഷണിയുടെ സ്വരം ഉയരുന്നതായും രാമകൃഷ്ണന്‍ പറയുന്നു. സുഹൃത്തുക്കളായി ഒപ്പം നിന്നവര്‍ തന്നെയാണ് മണിയുടെ മരണത്തിന് കാരണക്കാരെന്നും രാമകൃഷ്ണന്‍.
മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. മണി കള്ള് കുടിച്ച് മരിച്ചതല്ലേ , കൂടുതല്‍ എന്ത് അന്വേഷിയ്ക്കാനാണ് എന്ന രീതിയില്‍ പൊലീസിനെക്കൊണ്ട് പലരും പറയിക്കാറുണ്ടായിരുന്നു. അവരെ സ്വാധീനിച്ച് കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ പല രീതിയിലും നടന്നിട്ടുണ്ട്. കൊലപാതകം പുറത്ത് വരരുത് എന്ന് ആഗഹമുള്ളവരാണ് ഇതിന് പിന്നിലെന്നും രാമകൃഷ്ണന്‍ പറയുന്നു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

ഒരുമാസം മുമ്പ്
ഒരു മാസം മുമ്പ് കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്. മണിയുടെ മരണകാരണം ഉള്‍പ്പടെ പലതും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാമ് പൊലീസ്. അറിയപ്പെടുന്ന ചലച്ചിത്ര താരമായിട്ട് പോലും മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ പറയാനുണ്ടോ

മുങ്ങിപ്പോയി
തിരഞ്ഞെടുപ്പ് കോലാഹലത്തിനിടയില്‍ മണിയുടെ മരണം മുങ്ങിപ്പോയെന്ന് രാമകൃഷ്ണന്‍ പരാതിപ്പെടുന്നു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഒന്നും ഇല്ലാത്തത് ആശങ്കാ ജനകമാണ്.

ലഭിയ്ക്കുന്നില്ല
സിനിമാക്കാരും രാഷ്ട്രീയക്കാരുമൊക്കെ വാക്കാല്‍ കൂടെ നില്‍ക്കാം എന്ന് പറയുന്നതല്ലാതെ അന്വേഷണം വേഗത്തിലാക്കാന്‍ വേണ്ട സഹായങ്ങളൊന്നും ചെയ്യുന്നില്ല.

കൊന്നത്....
മണിയുടെ കൂടെ നടന്നവരെ തന്നെയാണ് തനിയ്ക്ക് സംശയമെന്ന് രാമകൃഷ്ണന്‍ പറയുന്നു. രണ്ട് മൂന്ന് മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാകാനാണ് സാധ്യത. ആരോഗ്യം തകര്‍ത്ത് പതിയെ കൊല്ലുന്ന വല്ല വിഷവും നല്‍കാനാണ് സാധ്യത. കോടികള്‍ ചേട്ടന് തിരികെ കിട്ടാനുണ്ട്-രാമകൃഷ്ണന്‍ പറയുന്നു.

പണമിടപാടുകള്‍
പണമിടപാടുകള്‍ മണി കുടുംബവുമായി പങ്കുവച്ചിരുന്നില്ല. മണിയെ കുടുംബവുമായി അകറ്റിയത് പോലും ഒപ്പമുണ്ടായിരുന്നവരാണ്.

പ്രചാരണം
മണി ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ലെന്നും അതു വെറും പ്രചാരണം മാത്രമാണെന്നും രാമകൃഷ്ണന്‍. മണിയുടേത് കൊലപാതകമാണെന്ന് താന്‍ ഉറച്ച് വിശ്വസിയ്ക്കുന്നതായും രാമകൃഷ്ണന്‍












Click it and Unblock the Notifications