പുതിയ രാജ്യം ഉണ്ടാക്കി നേരത്തേ തന്നെ 'ഐസോലേഷനിൽ'; ഇപ്പോൾ എന്തായി,പരിഹാസവുമായി നിത്യാനന്ദ
ദില്ലി; കൊറോണ ഭീതിയിലാണ് ലോകം. വൈറസ് വ്യാപനം തടയാൻ പൊതുപരിപാടികളിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. അതിനിടെ പരമാവധി ജനസമ്പർക്കം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വയം പ്രഖ്യാപിത ആൾ ദൈവം നിത്യാനന്ദ. താൻ പുതിയ രാജ്യം ഉണ്ടാക്കി അങ്ങോട്ട് മാറിയപ്പോൾ ഇന്ത്യക്കാർ തന്നെ പരിഹസിച്ചു. എന്നാൽ ഇപ്പോൾ എല്ലാവരും സമൂഹത്തിൽ നിന്നും വിട്ടുനിൽക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കുകയാണെന്ന് നിത്യാനന്ദ പരിഹസിച്ചു.

കൈലാസ എന്ന പുതിയ രാജ്യം സൃഷ്ടിച്ച് താൻ ഏകാന്ത ജീവിതം ആരംഭിച്ചപ്പോൾ ചില ഇന്ത്യക്കാർ തന്നെ പരിഹസിച്ചു. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ സംസാരിക്കുന്നത് സാമൂഹികമായ ഇടപെടലിൽ അകലം പാലിക്കുന്നതിനെ കുറിച്ചാണ്. പരമശിവൻ ഞങ്ങളെ രക്ഷിച്ചു. അതാണ് ദൈവത്തിൻറെ ശക്തി, നിത്യാനന്ദ പറഞ്ഞു.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആയിരുന്നില്ല നിത്യാനന്ദ ഇന്ത്യ വിട്ട് സ്വന്തം രാജ്യം സൃഷ്ടിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റ് ഉറപ്പായപ്പോഴാണ് നിത്യാനന്ദ രാജ്യം വിട്ടത്. തുടർന്ന് ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന പേരിട്ട് സ്വന്തമായി ഒരു രാജ്യം നിർമ്മിച്ചു. പാസ്പോർട്ട്, മന്ത്രിസഭ, പതാക തുടങ്ങി ഒരു രാജ്യത്തിനു വേണ്ട സകലതും ഇവിടെ ഉണ്ടെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. അതേസമയം നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ് ഇക്വഡോറിന്റെ പ്രതികരണം.
രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ സമൂഹമാധ്യങ്ങൾ സ്ഥിരം സാന്നിധ്യമാണ് നിത്യാനന്ദ. ഫേയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെ പലപ്പോഴും നിത്യാനന്ദ അനുയായികളുമായി സംവദിക്കാറുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications