കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളുകള്‍ അവിടെ നില്‍ക്കട്ടെ, ശരിക്കും ആര്‍ ശങ്കര്‍ ആര്‍എസ്എസ് ആണോ?

  • By Kishor
Google Oneindia Malayalam News

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ശങ്കറിന്റെ ബി ജെ പി ബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കെ പി സി സി അധ്യക്ഷനും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയും ഒക്കെ ആയിരുന്ന ആര്‍ ശങ്കറിനെ മരണശേഷം ഏറ്റെടുക്കുകയാണ് ബി ജെ പി എന്നാണ് ട്രോളുകള്‍. എന്നാല്‍ നരേന്ദ്ര മോദി പറഞ്ഞതൊന്നും വെറുതെയല്ല എന്നാണ് കേരളത്തിലെ മുതിര്‍ന്ന ബി ജെ പി നേതാവായ ഒ രാജഗോപാല്‍ പറയുന്നത്. അതിങ്ങനെ.

ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും ചേര്‍ന്ന് ഹിന്ദുമഹാ മണ്ഡലം രൂപീകരിച്ച അതേ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. നരേന്ദ്ര മോദി പറഞ്ഞതിനോട് കുറച്ചുകൂടി ചേര്‍ത്ത്, ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആര്‍ ശങ്കര്‍ ബി ജെ പിയെ നയിക്കുമായിരുന്നു എന്ന് വരെ ഒ രാജഗോപാല്‍ പറഞ്ഞുകളഞ്ഞു. ജനസംഘത്തിന്റെ സ്ഥാപകയോഗത്തില്‍ ആര്‍ ശങ്കര്‍ പങ്കെടുത്തിരുന്നു എന്നാണ് ഒ രാജഗോപാല്‍ പറയുന്നത്. ജനസംഘമാണല്ലോ പിന്നീട് ബി ജെ പി ആയത്.

rshankar

ജനസംഘവും ആര്‍ ശങ്കറും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന കാര്യം ഒ രാജഗോപാല്‍ അടിവരയിട്ട് പറയുന്നു. ഹിന്ദുമഹാ മണ്ഡലത്തിലേക്ക് മന്നവും ആര്‍ ശങ്കറും ശ്യാമപ്രസാദ് മുഖര്‍ജിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം മുഖര്‍ജി എത്തിയില്ല. പിന്നീട് കേരളം സന്ദര്‍ശിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെ മന്നവും ആര്‍ ശങ്കറും ചേര്‍ന്ന് സന്ദര്‍ശിക്കുകയായിരുന്നു.

ഹൈന്ദവ വിഷയങ്ങളില്‍ തല്‍പരനായിരുന്ന ആര്‍ ശങ്കര്‍ ആര്‍ എസ് എസുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും ശാഖകളില്‍ പങ്കെടുക്കുകയും ചെയ്തു എന്നാണ് ഒ രാജഗോപാല്‍ പറയുന്നത്. ആര്‍ എസ് എസ് ശാഖകളില്‍ മാത്രമല്ല ശിബിരങ്ങളിലും ആര്‍ ശങ്കര്‍ പങ്കെടുത്തിരുന്നു എന്നാണ് ജന്മഭൂമി ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുകൊച്ചി സംസ്ഥാനം, മധുര, തിരുനെല്‍വേലി ജില്ലകള്‍ എന്നിവയുടെ സംയുക്ത ശിബിരത്തിലാണത്രെ ആര്‍ ശങ്കര്‍ പങ്കെടുത്തത്.

English summary
What is the relation between former Kerala CM R Shankar and RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X