'സുഹൈലിന്‍റെ രൂപമാറ്റം തിരിച്ചറിയല്‍ പരേഡ് ഒഴിവാക്കാനാണോ?'; ചർച്ച, അഭിഭാഷകൻ്റെ കുറിപ്പ്

നെടുമ്പാശേരിയില്‍ മൂന്നു പേരെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രതി സുഹൈല്‍ സജീവ് മുടി വെട്ടിമാറ്റിയ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.തിരിച്ചറിയല്‍ പരേഡ് ഒഴിവാക്കാനാണോ സുഹൈലിന്‍റെ രൂപമാറ്റം എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. അദ്ദേഹം പറയുന്നത് ഇങ്ങനെ

'മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിയുകയായിരുന്ന സുഹൈൽ അവിടെ ലഭ്യമായ ട്രിമ്മർ ഉപയോഗിച്ച് സ്വന്തം ഇഷ്ടപ്രകാരം മുടി വെട്ടുകയായിരുന്നു. ജയിൽ അധികൃതർ നിർബന്ധിച്ച് മുടി വെട്ടിച്ചതല്ലെന്നും അന്തേവാസികൾക്ക് പൊതുവായി ഉപയോഗിക്കാൻ ട്രിമ്മറുകൾ നൽകാറുണ്ടെന്നും സ്ഥാപന അധികൃതർ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

suj3-211

ആദ്യം കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ രൂപമാറ്റത്തിന് പ്രത്യേക സാഹചര്യമുണ്ടായിരുന്നോ എന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.

മുടി വെട്ടിയതുകൊണ്ടുമാത്രം തിരിച്ചറിയൽ തെളിവ് അസാധുവാകുമെന്ന് പറയാനാവില്ല. അതുപോലെ, പ്രതിയുടെ രൂപഭാവം പെട്ടെന്ന് മാറിയാൽ അതിന് യാതൊരു നിയമപ്രസക്തിയുമില്ലെന്നും പറയാനാവില്ല രണ്ടും അന്വേഷണത്തിൽ കണ്ടെത്തേണ്ടതാണ്. തിരിച്ചറിയൽ പരേഡിന്റെ അഭാവം, സാക്ഷിയുടെ വിശ്വാസ്യത, മറ്റ് തെളിവുകൾ, കേസിന്റെ ആകെയുള്ള സാഹചര്യങ്ങൾ എന്നിവ പരിഗണിച്ചാണ് തെളിവിന്റെ മൂല്യം നിർണയിക്കേണ്ടത്. അതിനാൽ മുടി വെട്ടിയതുകൊണ്ടുമാത്രം തിരിച്ചറിയളിലൂടെയുള്ള തെളിവ് തകരുമെന്ന് പറയാനാവില്ല.

സുഹൈലിന്റെ കാര്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിരുന്നോ, മുടി വെട്ടുന്ന സമയത്ത് തിരിച്ചറിയൽ നടപടികൾ പൂർത്തിയായിരുന്നോ, അറസ്റ്റിന് ശേഷമുള്ള രൂപഭാവം ചിത്രങ്ങളിലൂടെയോ മറ്റ് രേഖകളിലൂടെയോ സൂക്ഷിച്ചിരുന്നോ, രൂപമാറ്റം സാക്ഷികളുടെ തിരിച്ചറിയലിനെ യഥാർഥത്തിൽ ബാധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കേണ്ടതാണ്. അത്തരമൊരു പരിശോധനയിലൂടെ യഥാർഥ തടസ്സമുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അതിനനുസരിച്ചുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കാം. എന്നാൽ രൂപമാറ്റം സംഭവിച്ചുവെന്ന കാരണത്താൽ മാത്രം പ്രതിക്കെതിരെ പ്രതികൂലമായ നിഗമനത്തിലെത്തുന്നത് ഉചിതമല്ല.

സുഹൈലിന്റെ കാര്യത്തിൽ ബോസ്റ്റൽ സ്കൂളിൽ ബാധകമായ ചട്ടങ്ങൾ, മുടി വെട്ടിയ സാഹചര്യങ്ങൾ, തിരിച്ചറിയൽ നടപടികളുടെ നില, ട്രിമ്മറിന്റെ ഉപയോഗം സംബന്ധിച്ച സ്ഥാപനത്തിലെ നടപടിക്രമങ്ങൾ എന്നിവ പരിശോധിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം ചെയ്യേണ്ടത്. തിരിച്ചറിയലിനെ ബാധിക്കുന്ന യഥാർഥ പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അത് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തണം.

മുടി നീട്ടി വളർത്താനോ വെട്ടാനോ മൊട്ടയടിക്കാനോ താടിയും മീശയും സൂക്ഷിക്കാനോ ഒരു വ്യക്തിക്ക് സാധാരണ സാഹചര്യങ്ങളിൽ മജിസ്‌ട്രേറ്റിന്റെയോ രാഷ്ട്രപതിയുടെയോ വ്യക്തിപരമായ അനുമതി ആവശ്യമില്ല. എന്നാൽ തടവിലുള്ള വ്യക്തിക്ക് ബാധകമായ നിയമാനുസൃത നിയന്ത്രണങ്ങൾ ഉണ്ടായേക്കാം. അതിനാൽ വ്യക്തിസ്വാതന്ത്ര്യവും അന്വേഷണാവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഇവിടെ പ്രധാനം. ഇരകൾക്ക് നീതി ലഭിക്കണം, അന്വേഷണം ഫലപ്രദമാകണം, അതേസമയം പ്രതികളുടെ അവകാശങ്ങളും നിയമത്തിന്റെ സംരക്ഷണത്തിൽ തുടരണം. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത നിലനിൽക്കുന്നത് രൂപഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളിലല്ല, നിയമത്തിന്റെ നിഷ്പക്ഷവും തുല്യവുമായ പ്രയോഗത്തിലാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+