കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ നടന്നത് 'ബിക്കിനി പാര്‍ട്ടിയോ'? മാധ്യമങ്ങള്‍ സത്യം പറയാത്തതെന്തേ? ചിത്രങ്ങൾ

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി മുളവുകാടിലെ ദ്വീപില്‍ 'ബിക്കിനി പാര്‍ട്ടി' നടത്തിയെന്നും പാര്‍ട്ടിക്കിടെ ലഹരി പിടികൂടിയെന്നും ഒക്കെ ആയിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ അവിടെ എന്താണ് നടന്നതെന്ന് സത്യം വെളിപ്പെട്ടതിന് ശേഷവും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.

മണ്‍സൂണ്‍ നൈറ്റ് 2 എന്ന പേരില്‍ സംഘടിപ്പിച്ചത് ആബേല്‍ എം റോബിന്‍ എന്ന ട്രാന്‍സ് ജെന്‍ഡര്‍ ഡിസൈനറുടെ ബീച്ച് വെയര്‍/നൈറ്റ് വെയര്‍ ഷോ ആയിരുന്നു. എന്നാല്‍ ഭിന്ന ലിംഗക്കാരുടെ അര്‍ദ്ധനഗ്ന ഫാഷന്‍ ഷോ എന്നൊക്കെ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചുവിട്ടത്.

പരിപാടിയ്ക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി ഒരാള്‍ പിടിയിലായിരുന്നു. എന്നാല്‍ പരിപാടി ഒരു തടസ്സവും കൂടാതെ വിജയകരമായി പൂര്‍ത്തിയായി എന്ന കാര്യം മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മിക്കവരും മടിച്ചു. എന്താണ് അവിടെ നടന്നത്? ഫാഷന്‍ ഷോയില്‍ പങ്കെടുത്ത രെഹാന ഫാത്തിമ അത് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. (ചിത്രങ്ങൾക്ക് കടപ്പാട്: രെഹാന ഫാത്തിമ)

സംഘാടനം

സംഘാടനം

അക്വാറിസ് ഇവന്റ് മാനേജ്‌മെന്റ് എന്ന സ്റ്റാര്‍ട്ട് അപ്പ് ആയിരുന്നു മണ്‍സൂര്‍ നൈറ്റ് 2 വിന്റെ സംഘാടകര്‍. സപ്‌നില്‍ മുകുന്ദ് എന്ന 25 കാരന്റേതാണ് ഈ സ്ഥാപനം.

ഐടി കമ്പനിയല്ല

ഐടി കമ്പനിയല്ല

സ്റ്റാര്‍ട്ട് അപ് എന്ന് കേട്ടാല്‍ പലരുടേയും ധാരണ ഐടി കമ്പനി എന്ന് മാത്രമാണ്. കാര്യം പറഞ്ഞിട്ടും പലര്‍ക്കും ബോധ്യപ്പെടാതിരിക്കാനുള്ള കാരണവും ഇത് തന്നെ ആയിരുന്നു.

പോലീസ് അനുമതി

പോലീസ് അനുമതി

പോലീസിന്റേയും മറ്റ് അധികൃതരുടേയും രേഖാമൂലമുള്ള അനുവാദം വാങ്ങി തന്നെയാണ് മുളവുകാട് ദ്വീപില്‍ ഈ പരിപാടി സംഘടിപ്പിച്ചത്. എല്ലാത്തിനും രേഖകളും ഉണ്ട്.

കഞ്ചാവ്

കഞ്ചാവ്

പരിപാടിയില്‍ ലഹരി ഉപയോഗം നടക്കാതിരിക്കാന്‍ അക്കാര്യത്തിലും പോലീസ് സംരക്ഷണം തേടിയിരുന്നു എന്ന് കൂടി മനസ്സിലാക്കണം. വാര്‍ത്തയുണ്ടാക്കുന്നവര്‍ ഇക്കാര്യം പോലീസിനോട് ചോദിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരുന്നു.

ഒരാള്‍ മാത്രം

ഒരാള്‍ മാത്രം

നാനൂറോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ ഒരാളെയാണ് പോലീസ് നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. അതും അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ചതിന്.

പരിപാടി വിജയം

പരിപാടി വിജയം

ഒരാളെ പിടികൂടി എന്നതുകൊണ്ട് മണ്‍സൂണ്‍ നൈറ്റ് 2 എന്ന പരിപാടിയ്ക്ക് ഒന്നും സംഭവിച്ചില്ല. വിജയകരമായിത്തന്നെ പരിപാടി പൂര്‍ത്തിയാക്കി. അറസ്റ്റ് ചെയ്ത ആളെ പോലീസ് കൊണ്ടുപോയി. എന്നാല്‍ ഇതൊന്നും മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല.

അര്‍ദ്ധനഗ്ന നൃത്തം

അര്‍ദ്ധനഗ്ന നൃത്തം

അര്‍ദ്ധനഗ്ന നൃത്തം നടക്കുന്നു എന്നൊക്കെയാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. പക്ഷേ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് വസ്ത്രം മാറുന്ന മുറിയില്‍ കയറിയിട്ടായിരുന്നു എന്ന് മാത്രം.

ഇടപാടുകാര്‍

ഇടപാടുകാര്‍

ഇടപാടുകാര്‍ എന്ന പ്രയോഗം ആയിരുന്നു വാര്‍ത്തകളിലെ ഹൈലൈറ്റ്. നവമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് പാര്‍ട്ടിയിലേക്ക് ഇടപാടുകാരെ എത്തിച്ചത് എന്നൊക്കെയാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ഇടപാടുകാര്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലേ.

ഇതൊക്കെ പ്രശ്‌നമാണോ

ഇതൊക്കെ പ്രശ്‌നമാണോ

മയക്കുമരുന്ന്, നിശാപാര്‍ട്ടി, മോഡലിങ് ഇവയെല്ലാം ചേര്‍ത്ത് വച്ച് നന്നായി നടന്ന ഒരു പരിപാടിയെ കരിവാരിത്തേയ്ക്കുകയാണ് മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്. പരിപാടി സംഘടിപ്പിച്ചവരെ മുഴുനും മോശക്കാരാക്കി മാറ്റുന്ന സ്ഥിതി വിശേഷം.

വിശദീകരണം

വിശദീകരണം

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് എറണാകുളത്ത് ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ആ വിശദീകരണം പോലും കൊടുക്കുവാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല എന്നതാണ് സത്യം.

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് രഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Was that a Bikini Party or a Fashion Show? Explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X