ഗാന്ധിയെ ബിയറാക്കിയാല് വാഷിങ്ടണിനെ ചെരുപ്പാക്കും... അതാണ് മലയാളി
തിരുവനന്തപുരം: മലയാളിക്ക് പണ്ടേ അമേരിക്കക്കാരെ അത്രക്ക് താത്പര്യമില്ലാത്തതാണ്. അപ്പോഴാണ് ഒരു അമേരിക്കന്‍ മദ്യ കമ്പനി രാഷ്ട്രപിതാവിന്റെ പേരും ചിത്രവും വച്ച് ബിയര്‍ പുറത്തിറക്കിയത്. പിന്നെ മലയാളികള്‍ വെറുതേയിരിക്കുമോ...?
എന്തായാലും അമേരിക്കന്‍ പ്രസിഡന്റിന്റെ പേരിലോ അവരുടെ രാഷ്ട്ര പിതാവിന്റെ പേരിലോ ബിയര്‍ ഉണ്ടാക്കാനൊന്നും മലയാളിയെ കിട്ടില്ല. പക്ഷേ തിരിച്ചൊരു പണി കൊടുക്കുന്പോള്‍ അത് അത്യുഗ്രന്‍ ആകണമെന്ന് മലയാളിക്ക് നിര്‍ബന്ധമുണ്ട്.

ഗാന്ധിജിയുടെ പേരില്‍ ബിയര്‍ ഉണ്ടാക്കിയാല്‍, അമേരിക്ക അവരുടെ രാഷ്ട്ര പിതാവായി കാണുന്ന ജോര്‍ജ്ജ് വാഷിങ്ടണിനിട്ട് തന്നെ നമ്മള് പണി കൊടുക്കും. ചെരുപ്പിന്റെ രൂപത്തില്‍ പണികൊടുക്കാനാണ് തീരുമാനം.

ജോര്‍ജ്ജ് വാഷിങ്ടണിന്റെ ചിത്രം പതിച്ച ചെരുപ്പാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ചെരുപ്പ് വ്യവസായം നടത്തുന്ന ഒരു മലയാളി നിര്‍മിക്കാനൊരുങ്ങുന്നത്. വെറുതേ ചെരുപ്പ് നിര്‍മിച്ച് പ്രതികാരം തീര്‍ക്കുകയല്ല ലക്ഷ്യം. റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ വരുന്നുണ്ടല്ലോ... അപ്പോള്‍ ദില്ലിയിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ ചെരുപ്പ് പ്രദര്‍ശിപ്പിക്കും. ഒബാമ കാണട്ടെ നമ്മുടെ പ്രതിഷേധം.
ആകെ 100 ജോഡി ചെരുപ്പുകളാണ് നിര്‍മിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റേയും, വൈസ് പ്രസിഡന്റിന്റേയും, സ്പീക്കറുടേയും ചീഫ് ജസ്റ്റിസിന്റേയും ഓഫീസുകളിലേക്ക് ചെരുപ്പുകള്‍ അയച്ച് കൊടുക്കും. അമേരിക്കയിലെ പ്രതിപക്ഷ നേതാവിനും അമ്പത് സ്റ്റേറ്റുകളുടെ ഗവര്‍ണര്‍മാര്‍ക്കും അയക്കും. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ ബന്ധമുള്ള രണ്ട് അംഗങ്ങള്‍ക്കും ചെരുപ്പ് അയക്കുന്നുണ്ട്.
ന്യൂ ഇംഗ്ലണ്ട് ബ്ര്യൂവിങ് കമ്പനിയാണ് ഗാന്ധി ബോട്ട് ബിയര്‍ പുറത്തിറക്കിയത്. ഈ കമ്പനിക്കും ചെരുപ്പ് അയച്ച് കൊടുക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications