Get Updates
Get notified of breaking news, exclusive insights, and must-see stories!

'മതം നോക്കി, പള്ളി നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശം ആയിരുന്നില്ലേ അത്?';വീണ്ടും കെകെ രാഗേഷ്

തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന പ്രസ്താവനയിൽ വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി കെകെ രാഗേഷ്. തൻ്റെ പരാമർശം എങ്ങനെയാണ് ന്യൂനപക്ഷവിഭാഗത്തിൽപെട്ട സാധാരണ മനുഷ്യർക്കെതിരാവുന്നതെന്ന് രാഗേഷ് ചോദിച്ചു.'തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും നടത്തിയ ചില പരിശോധനകളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിക്കുന്നതിന് വേണ്ടി എത്രയോ കടുത്ത വർഗീയ പ്രചരണങ്ങൾ വിവിധയിടങ്ങളിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അമ്പലത്തിന്റെ ഫോട്ടോയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയുടെ ചിത്രവും വെച്ചുകൊണ്ടാണ് വർഗീയവിഷം തുപ്പുന്ന പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. മതം നോക്കി, പള്ളി നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശം ആയിരുന്നില്ലേ അത്?', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം; ഈസ്റ്റ് സ്റ്റേഷൻ 25 ന് തുറക്കും..മൈസൂരു, ചെന്നൈ ട്രെയിനുകൾക്ക് സ്റ്റോപ്പ്

'''ന്യൂനപക്ഷ വർഗ്ഗീയത നിറഞ്ഞാടിയ തെരഞ്ഞെടുപ്പ്'' എന്ന എന്റെ ഒരു പ്രസംഗത്തിലെ പരാമർശം എങ്ങിനെയാണ് ന്യൂനപക്ഷവിഭാഗത്തിൽപെട്ട സാധാരണ മനുഷ്യർക്കെതിരാവുന്നത്? കല്യാശ്ശേരിയിൽ നായനാർ ദിനത്തിന്റെ ഭാഗമായി ഞാൻ നടത്തിയ പ്രസംഗത്തിൽ വ്യക്തമായും രണ്ട് കാര്യങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിച്ചത് എന്ന് അത് കേട്ടവർക്കറിയാം.

ഇടതുപക്ഷം പരാജയപ്പെട്ടതിന് വിവിധ കാരണങ്ങളുണ്ട്. ഏതെങ്കിലും ഒറ്റക്കാരണം കൊണ്ടാണ് കേരളം മുഴുവൻ അത്തരത്തില്‍ സംഭവിച്ചത് എന്ന് വിലയിരുത്താൻ കഴിയില്ല. വിവിധ പ്രദേശങ്ങളിൽ വിവിധ ഘടകങ്ങളുടെ സ്വാധീനം പരാജയത്തിൽ ഉണ്ടായിട്ടുണ്ട്. ആ കാരണങ്ങളെല്ലാം പാർട്ടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും നടത്തിയ ചില പരിശോധനകളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിക്കുന്നതിന് വേണ്ടി എത്രയോ കടുത്ത വർഗീയ പ്രചരണങ്ങൾ വിവിധയിടങ്ങളിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അമ്പലത്തിന്റെ ഫോട്ടോയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയുടെ ചിത്രവും വെച്ചുകൊണ്ടാണ് വർഗീയവിഷം തുപ്പുന്ന പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. മതം നോക്കി, പള്ളി നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശം ആയിരുന്നില്ലേ അത്? ഇവിടെ കൃത്യമായും മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്.

kkragesh

അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ.വി. സുമേഷ് ക്ഷേത്രക്കുളങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇക്കാര്യത്തെ വിമർശിച്ചുകൊണ്ട് ക്ഷേത്രക്കുളങ്ങളിൽ മാത്രമേ സുമേഷിന് താല്പര്യമുള്ളൂ എന്ന് പറഞ്ഞുകൊണ്ട് സുമേഷിനെതിരായിട്ട് വർഗീയമായിട്ടുള്ള പ്രചരണം നടത്താൻ യുഡിഎഫിന്റെ സ്ഥാനാർത്ഥി തന്നെ മുൻകൈ എടുത്തില്ലേ. സ്‌ക്വാഡ് പ്രവർത്തനങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയും എന്തൊക്കെ നുണകളാണ് പ്രചരിപ്പിച്ചത്. എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായി ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർ വരുമ്പോൾ അവർ 'മുനാഫിഖുകൾ' (കപടവിശ്വാസി) ആണെന്നും അവർ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് പങ്കെടുക്കാത്ത ആളുകൾ ആണ് എന്നും മറ്റും നികൃഷ്ടമായ പ്രചരണങ്ങളാണ് നടത്തിയത്. എസ് ഐ ആർ നടപ്പിലാക്കിയത് പിണറായി വിജയൻ ആണ് എന്നും ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുകയാണ് എന്നും തുടർച്ചയായ പ്രചരണങ്ങൾ നടന്നു. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും നടത്തിയിട്ടുള്ള ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ന്യൂനപക്ഷ വർഗീയതയെ ഇളക്കിവിടാനല്ലെങ്കിൽ മറ്റെന്തിനായിരുന്നു? അതുകൊണ്ടാണ് 'ന്യൂനപക്ഷ വർഗ്ഗീയത തിമർത്താടിയ തെരഞ്ഞെടുപ്പാണ് ഈ തെരഞ്ഞെടുപ്പ്' എന്ന് ഞാൻ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയത്. അതിനർത്ഥം മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും വർഗീയ പ്രചരണങ്ങളിലൂടെ ഉണ്ടാക്കിയ ന്യൂനപക്ഷ ഏകീകരണം കൊണ്ട് മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടത് എന്നായിരുന്നില്ലെന്ന് പ്രസംഗത്തിന്റെ അടുത്തഭാഗം സാക്ഷ്യപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന പ്രസ്താവനയിൽ വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി കെകെ രാഗേഷ്. തൻ്റെ പരാമർശം എങ്ങനെയാണ് ന്യൂനപക്ഷവിഭാഗത്തിൽപെട്ട സാധാരണ മനുഷ്യർക്കെതിരാവുന്നതെന്ന് രാഗേഷ് ചോദിച്ചു.'തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും നടത്തിയ ചില പരിശോധനകളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിക്കുന്നതിന് വേണ്ടി എത്രയോ കടുത്ത വർഗീയ പ്രചരണങ്ങൾ വിവിധയിടങ്ങളിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അമ്പലത്തിന്റെ ഫോട്ടോയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയുടെ ചിത്രവും വെച്ചുകൊണ്ടാണ് വർഗീയവിഷം തുപ്പുന്ന പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. മതം നോക്കി, പള്ളി നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശം ആയിരുന്നില്ലേ അത്?', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

'''ന്യൂനപക്ഷ വർഗ്ഗീയത നിറഞ്ഞാടിയ തെരഞ്ഞെടുപ്പ്'' എന്ന എന്റെ ഒരു പ്രസംഗത്തിലെ പരാമർശം എങ്ങിനെയാണ് ന്യൂനപക്ഷവിഭാഗത്തിൽപെട്ട സാധാരണ മനുഷ്യർക്കെതിരാവുന്നത്? കല്യാശ്ശേരിയിൽ നായനാർ ദിനത്തിന്റെ ഭാഗമായി ഞാൻ നടത്തിയ പ്രസംഗത്തിൽ വ്യക്തമായും രണ്ട് കാര്യങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിച്ചത് എന്ന് അത് കേട്ടവർക്കറിയാം.

വിഷു ബമ്പർ നറുക്കെടുപ്പ് ഫലം; 12കോടി ലഭിച്ചത് ഈ നമ്പറിന്..വിജയികളെ അറിയാം
വിഷു ബമ്പർ നറുക്കെടുപ്പ് ഫലം; 12കോടി ലഭിച്ചത് ഈ നമ്പറിന്..വിജയികളെ അറിയാം

ഇടതുപക്ഷം പരാജയപ്പെട്ടതിന് വിവിധ കാരണങ്ങളുണ്ട്. ഏതെങ്കിലും ഒറ്റക്കാരണം കൊണ്ടാണ് കേരളം മുഴുവൻ അത്തരത്തില്‍ സംഭവിച്ചത് എന്ന് വിലയിരുത്താൻ കഴിയില്ല. വിവിധ പ്രദേശങ്ങളിൽ വിവിധ ഘടകങ്ങളുടെ സ്വാധീനം പരാജയത്തിൽ ഉണ്ടായിട്ടുണ്ട്. ആ കാരണങ്ങളെല്ലാം പാർട്ടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും നടത്തിയ ചില പരിശോധനകളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിക്കുന്നതിന് വേണ്ടി എത്രയോ കടുത്ത വർഗീയ പ്രചരണങ്ങൾ വിവിധയിടങ്ങളിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അമ്പലത്തിന്റെ ഫോട്ടോയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയുടെ ചിത്രവും വെച്ചുകൊണ്ടാണ് വർഗീയവിഷം തുപ്പുന്ന പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. മതം നോക്കി, പള്ളി നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശം ആയിരുന്നില്ലേ അത്? ഇവിടെ കൃത്യമായും മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്.

അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ.വി. സുമേഷ് ക്ഷേത്രക്കുളങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇക്കാര്യത്തെ വിമർശിച്ചുകൊണ്ട് ക്ഷേത്രക്കുളങ്ങളിൽ മാത്രമേ സുമേഷിന് താല്പര്യമുള്ളൂ എന്ന് പറഞ്ഞുകൊണ്ട് സുമേഷിനെതിരായിട്ട് വർഗീയമായിട്ടുള്ള പ്രചരണം നടത്താൻ യുഡിഎഫിന്റെ സ്ഥാനാർത്ഥി തന്നെ മുൻകൈ എടുത്തില്ലേ. സ്‌ക്വാഡ് പ്രവർത്തനങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയും എന്തൊക്കെ നുണകളാണ് പ്രചരിപ്പിച്ചത്. എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായി ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർ വരുമ്പോൾ അവർ 'മുനാഫിഖുകൾ' (കപടവിശ്വാസി) ആണെന്നും അവർ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് പങ്കെടുക്കാത്ത ആളുകൾ ആണ് എന്നും മറ്റും നികൃഷ്ടമായ പ്രചരണങ്ങളാണ് നടത്തിയത്. എസ് ഐ ആർ നടപ്പിലാക്കിയത് പിണറായി വിജയൻ ആണ് എന്നും ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുകയാണ് എന്നും തുടർച്ചയായ പ്രചരണങ്ങൾ നടന്നു. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും നടത്തിയിട്ടുള്ള ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ന്യൂനപക്ഷ വർഗീയതയെ ഇളക്കിവിടാനല്ലെങ്കിൽ മറ്റെന്തിനായിരുന്നു? അതുകൊണ്ടാണ് 'ന്യൂനപക്ഷ വർഗ്ഗീയത തിമർത്താടിയ തെരഞ്ഞെടുപ്പാണ് ഈ തെരഞ്ഞെടുപ്പ്' എന്ന് ഞാൻ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയത്. അതിനർത്ഥം മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും വർഗീയ പ്രചരണങ്ങളിലൂടെ ഉണ്ടാക്കിയ ന്യൂനപക്ഷ ഏകീകരണം കൊണ്ട് മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടത് എന്നായിരുന്നില്ലെന്ന് പ്രസംഗത്തിന്റെ അടുത്തഭാഗം സാക്ഷ്യപ്പെടുത്തുന്നു.

ആർ എസ് എസ്സിന്റെ ഒരു നേതാവ് ഞാൻ പറഞ്ഞതിനെ അനുകൂലിച്ചു പ്രസ്താവനയിറക്കിയതു കണ്ടു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആർഎസ്എസ്സിനാൽ നയിക്കുന്ന ബിജെപിയുടെ നവഫാസിസ്റ്റ് നയങ്ങൾ. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നവർ, ന്യൂനപക്ഷവർഗീയതക്കെതിരെ എന്ന വ്യാജേന ഇത്തരത്തിലുള്ള പ്രസ്താവനയുമായി രംഗത്തുവരുന്നത് പരിഹാസ്യമാണ്. ആ അജണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന് കൃത്യമായും മനസ്സിലാകും.
തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉയർത്തിയതും സംഘപരിവാറുകൾ കേരളം മുഴുവൻ പ്രചരിപ്പിച്ചതുമായ ഒരു കാര്യം 2031ലെ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തെ കേരളത്തിൽ ഇല്ലാതാക്കും എന്നാണ്. പുതിയ മുഖ്യമന്ത്രി വിഡി സതീശനാകട്ടെ സത്യപ്രതിജ്ഞാദിനം തൊട്ട് സംഘപരിവാറിന്റെ ആശ്രിതത്വത്തിലാണ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നതും. 'വന്ദേമാതര'ത്തിൽ തുടങ്ങി ചീഫ് സെക്രട്ടറിനിയമനം വരെ സർവ്വം കാവി മയം! ഇത്തരം കാര്യങ്ങൾകൂടി ഇടതുപക്ഷത്തിന്റെ നിലപാടുകളെ വിമർശിക്കുന്ന നിഷ്‌കളങ്കർ ഓർത്തുവെക്കേണ്ടതാണ്.
ആർ എസ് എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ അതിനെ പ്രതിരോധിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കണ്ണിൽപൊടിയിട്ട് വോട്ട് നേടി മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പ്രചരണങ്ങൾ മതനിരപേക്ഷതയെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. ആ കുപ്രചരണങ്ങളിൽ വീണുപോകാതെ, മതനിരപേക്ഷ കേരളം നിലനിർത്താൻ സിപിഐ(എം)ന് ശക്തിപകരുക എന്നതാണ് കാലം നമ്മിലേൽപിക്കുന്ന ദൗത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+