കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാലിന്യം കത്തിച്ച സംഭവം, നഗരസഭ നോട്ടീസ് നല്‍കി

  • By Desk
Google Oneindia Malayalam News

വടകര : താഴെഅങ്ങാടി കെഎസ്ആര്‍ടിസി ഡിപോയില്‍ മാലിന്യം കത്തിച്ച
സംഭവത്തില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ ഡിപോ
മാനേജര്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഡിപോയിലെ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ കൂമ്പാരാമാക്കി കത്തിച്ചത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ നഗരസഭ സെക്രട്ടറിക്ക് പപാതി നല്‍കിയിരുന്നു.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. വിശദീകരണം
നല്‍കുന്നതോടൊപ്പം തുടര്‍ന്നും ഇത്തരം പരാതികള്‍ ലഭിക്കുകയാണെങ്കില്‍
കര്‍ശന നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞു.

ദേശീയപാതയിൽ ബൈക്ക് ടാങ്കർലോറിയിടിച്ച് യുവാവ് മരിച്ചുദേശീയപാതയിൽ ബൈക്ക് ടാങ്കർലോറിയിടിച്ച് യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം പൊതുസ്ഥലത്ത് പച്ചക്കറി മാലിന്യങ്ങള്‍ കൊണ്ടിട്ട
അടക്കാതെരുവിലെ മലബ്ബാര്‍ ഫ്രഷ് എന്ന സ്ഥാപനത്തില്‍ നിന്നും കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം 25000രൂപ പിഴ ഈടാക്കാന്‍ നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കി. 4 ചാക്കുകളിലായാണ് പച്ചക്കറി, പഴം മുതലായവയുടെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ എയര്‍കോണ്‍സിന് സമീപം കൊണ്ടിട്ടതായി കണ്ടെത്തിയത്.

waste

നാട്ടുകാരാണ് മാലിന്യം കൊണ്ടിട്ടതായി കണ്ടത്. തുടര്‍ന്ന്
നഗരസഭ ആരോഗ്യവിഭാഗത്തെ വിളിച്ചറിയിക്കുകയായിരുന്നു. സംഘം വന്ന്
പരിശോധിച്ചതിന് ശേഷമാണ് മലബാര്‍ ഫ്രഷില്‍ നിന്നാണ് മാലിന്യം കൊണ്ടിട്ടതായി മനസിലായത്. കൂടാതെ മതിയായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയതിനാല്‍ സ്ഥാപനം അടച്ചുപൂട്ടാനും
നിര്‍ദേശം നല്‍കിയതായി നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍
അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈനി പ്രസാദ്, വര്‍ക്കറായ
ഇകെ സജീവന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
English summary
Waste disposal in ksrtc dipo-notice given
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X