കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ സഞ്ചാര മേഖലകളില്‍ മാലിന്യം: നടപടി വൈകുന്നു, മഴക്കാലരോഗങ്ങളില്‍ ഇടുക്കി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലായി നടക്കുമ്പോളും വിനോദ സഞ്ചാര മേഖലകളിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ നടപടിയില്ല. ഹൈറേഞ്ചിന്റെ ഉള്‍ഗ്രാമ പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര മേഖലകള്‍ മാലിന്യങ്ങള്‍ കൊണ്ട് നിരഞ്ഞതോടെ പകര്‍ച്ച വ്യാതി ഭീഷിണിയിലാണ് മലയോര ജനത.

waste

പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിനായി ഹൈറേഞ്ചിന്റെ ഉള്‍ഗ്രാമ പ്രദേശങ്ങളിലേയ്ക്ക് അടക്കം സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കുകയും അതേ സാഹചര്യത്തില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതും മാലിന്യ പ്രശ്‌നത്തിന് വഴിയൊരുക്കുന്നുണ്ട്.

പ്രാദേശികമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് വേണ്ട സൗകര്യമൊരുക്കാത്തതിനാല്‍ വിനോദ സഞ്ചാരികളടക്കം ഭക്ഷണാവശിഷ്ടങ്ങളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയുന്ന അവസ്ഥയാണ്. പലയിടങ്ങളിലും പനി, കോളറ, മഞ്ഞപിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളില്‍ നിരവധിപേര്‍ ചികിത്സയില്‍ കഴിയുന്ന സാഹര്യവും നിലനില്‍ക്കുന്നു.ന മഴക്കാലം ആരംഭിച്ചതോടെ പല മേഖലകളിലും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിന് സംശയമില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പ്രാദേശികമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വലിയ രീതിയിലുള്ള പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുമ്പോളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിനോദ സഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നില്ലെന്ന എന്നതാണ് വാസ്തവം. വിവിധ സന്നദ്ധ സംഘടനകളെയും കുടുംബശ്രീ അടക്കമുള്ള പ്രസ്ഥാനങ്ങളെയും കൂട്ടി യോചിപ്പിച്ച് വികസന പാതയില്‍ മുന്നേറുന്ന വിനോദ സഞ്ചാര മേഖലകള്‍ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിന് അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലക്ക് തിരച്ചടിയാകുമെനന്തും ഉറപ്പാണ്.

English summary
waste disposal in tourist area-idukki suffering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X