മാലിന്യ പ്രശ്നത്തിന് പരിഹാരം തേടി നാട്ടുകാർ ജില്ലാ കളക്റ്ററുടെ പ്രശ്ന പരിഹാര അദാലത്തിൽ
വടകര: മാലിലിന്യ പ്രശ്നത്തിന് പരിഹാരം തേടി നാട്ടുകാർ ജില്ലാ കളക്റ്ററുടെ പ്രശ്ന പരിഹാര അദാലത്തിൽ ഓ.വി.സി.തോട് മാലിന്യ പ്രശ്‍നം-അടിയന്തിര യോഗം വിളിച്ചു ചേർക്കും നഗരത്തിലെ മാലിന്യങ്ങൾ ഒഴുക്കി വിടുന്ന ഓ.വി.സി തോടിലെ ഒഴുക്ക് നിലച്ചതിനാൽ പാക്കയിൽ വാസികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടി നാട്ടുകാർ ജില്ലാ കലക്റ്ററുടെ പരാതി പരിഹാര
അദാലത്തിലെത്തി.
ഇന്നലെ വടകര ടൗൺ ഹാളിൽ നടന്ന അദാലത്തിൽ വെച്ച് തന്നെ ഡെപ്യൂട്ടി കലക്റ്റർ കൃഷ്ണൻകുട്ടി സമരസമിതി നേതാക്കൾക്കൊപ്പം ഓ.വി.സി.തോടും പരിസരവും സന്ദർശിച്ചു.സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കളക്റ്റർക്ക് പ്രദേശവാസികളുടെ ദുരിതം നേരിട്ട് മനസ്സിലാക്കാനായി.

ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് നാട്ടുകാരെയും,റവന്യൂ,നഗരസഭ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും
ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കാൻ നഗരസഭയ്ക്ക് കലക്റ്റർ നിർദ്ദേശം നൽകി.ഇതിനു മുന്നോടിയായി തോട്ടിലേക്ക് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി അവർക്ക് നഗരസഭ നോട്ടീസ് നൽകിയ ശേഷം റവന്യൂ ഡിപ്പാർട്ട്മെന്റിന് റിപ്പോർട്ട് നൽകാനും കലക്റ്റർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.












Click it and Unblock the Notifications