കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡില്‍ മാലിന്യക്കൂമ്പാരം; സഹികെട്ട് യാത്രക്കാരും പരിസരവാസികളും

Google Oneindia Malayalam News

പെര്‍ള: അറവ് മാലിന്യം റോഡില്‍ തള്ളുന്നത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമാകുന്നു. മൂക്ക് പൊത്തി വേണം ഇത് വഴി കടന്ന് പോകാന്‍. പെര്‍ള സ്വര്‍ഗ്ഗ റൂട്ടില്‍ ഗാളിഗോപുരം മുതല്‍ കജംപാടി വരെയുള്ള റോഡിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. വാഹനങ്ങളില്‍ കൊണ്ടു വന്ന് തള്ളിയതാകുമെന്ന് സംശയിക്കുന്നു. റോഡില്‍ തള്ളിയ മാലിന്യ കൂമ്പാരത്തിന് മുകളിലുടെ വാഹനങ്ങള്‍ കടന്ന് പോയതിനാല്‍ റോഡില്‍ മുഴുവന്‍ ചിതറി കിടന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട്.

ടൗണില്‍ നിന്നും മറ്റും അറവ് മാലിന്യങ്ങള്‍ ചാക്കില്‍ നിറച്ച് വാഹനങ്ങളില്‍ കൊണ്ടു വന്ന് പാതയോരത്ത് തള്ളുന്നത് പതിവായിരുന്നു. എന്നാല്‍ ചെര്‍ക്കള-പെര്‍ള സംസ്ഥാന പാതയോരത്തെ മായിലംകോടി വളവ്, കരിമ്പില, കെടഞ്ചി, ഉക്കിനടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും ദുര്‍ഗന്ധം വമിക്കുന്നതും മൂലം സഹികേട്ട നാട്ടുകാര്‍ രാത്രി കാലങ്ങളില്‍ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാന്‍ തുടങ്ങി. ഇത് മനസ്സിലാക്കിയ സംഘം ഉള്‍വലിഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാഗിരി കന്യാന യില്‍ ജനവാസ കേന്ദ്രത്തിന് സമീപത്ത് പകല്‍ സമയം പിക്കപ്പ് വാനില്‍ ഡ്രമ്മുകളില്‍ നിറച്ച മാലിന്യം തള്ളുന്നതിനിടെ നാട്ടുകാര്‍ വാഹനം പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. പിന്നിട് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. കോഴി വില്‍പ്പന സ്റ്റാളുകള്‍ക്ക് ലൈസന്‍സ് നല്‍കണമെങ്കില്‍ അറവ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക ടാങ്ക് ഏര്‍പെടുത്തണമെന്നും ജനങ്ങളുടെ ശ്രദ്ധ പതിയാത്ത വിധം രക്തം വാര്‍ന്നൊലിക്കാത്ത വിധം പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പല സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നത്.

kasargod

നടപടി സ്വീകരിക്കേണ്ട ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദമാണ് മാലിന്യം റോഡില്‍ വലിച്ചെറിയുവാന്‍ കാരണമാകുന്നതെന്ന് ആരോപണമുണ്ട്. മാലിന്യം റോഡരികില്‍ വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍ പെട്ട പൊലീസ് സ്ഥലത്തെത്തിയെങ്കിലും മാലിന്യം തള്ളിയവരെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. പിന്നിട് എണ്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ടിന്റെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കംചെയ്തു.

English summary
Waste disposed in road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X