ധോലക്ക് കൊട്ടി വേദി കൊഴുപ്പിച്ച് നരേന്ദ്ര മോദി.. കിടിലന്‍ 'പെര്‍ഫോമന്‍സ്'.. വീഡിയോ
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ചത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് റാലികളും പ്രചരണങ്ങളും കൊഴുക്കുകയാണ്. സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിക്ക് വേണ്ടി ആദ്യ ഘട്ട റാലികളില്‍ എല്ലാം വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്നത്. അത്തരത്തില്‍ മോദി പങ്കെടുത്ത റാലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. റാലി എന്ന് കേള്‍ക്കുമ്പോള്‍ പ്രസംഗമാണെന്ന് തെറ്റിധരിക്കേണ്ട, ഇത്തവണ ധോലക്ക് കൊണ്ടാണ് മോദി വേദിയെ ഇളക്കി മറിച്ചിരിക്കുന്നത്.

പ്രസംഗിക്കാന്‍ മൈക്കിനടുത്തേക്ക് പോകുമ്പോഴായിരുന്നു മോദിയുടെ ധോലക്ക് കൊട്ടല്‍. വേദിയിലെത്തിയ പ്രാദേശിക നേതാവ് മോദിക്ക് മുന്നിലേക്ക് ധോലക്ക് നീട്ടിയതോടെ ചെറുചിരിയോടെ അദ്ദേഹം അത് വാങ്ങി കൊട്ടുകയായിരുന്നു. മോദിയുടെ ധോലക് കൊട്ടലില്‍ വോട്ടര്‍മാര്‍ ആവേശഭരിതമായി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.
#WATCH: Prime Minister Narendra Modi plays a traditional drum during a rally in Chhattisgarh's Ambikapur. pic.twitter.com/rh7MAplnZ7
— ANI (@ANI) November 16, 2018
ഇതാദ്യമായല്ല മോദി പൊതുവേദിയില്‍ ഇത്തരത്തില്‍ കൊട്ടുന്നത്. നേരത്തെ നേപ്പാള്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഡ്രം കൊട്ടിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.












Click it and Unblock the Notifications