സര്‍ദാര്‍ ഉധംസിങ് സിനിമ കണ്ടു: പോരാളിയുടെ സ്മാരകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല: എംപി
സ്വാതന്ത്ര സമര പോരാളി സര്‍ദാര്‍ ഉധം സിങിന്റെ സ്മാരകമായ പഞ്ചാബിലെ വീട് സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കുന്നില്ലെന്ന് സിപിഎം രാജ്യസഭാ എംപി ഡോ. വി ശിവദാസന്‍. ലുധിയാനയിലെ തിരക്കേറിയ മാര്‍ക്കറ്റിന്റെ ഉള്ളിലായി വേണ്ടത്ര സംരക്ഷണമൊന്നും ലഭിക്കാതെയാണ് വീട് നിലനില്‍ക്കുന്നത്. മാര്‍ക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും അത് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഭാഗത്തുനിന്നും സഹായങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ സര്‍ദാര്‍ ഉധം സിങ് എന്ന സിനിമ കണ്ടതെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്റെ ഉജ്വലരായ പോരാളികളുടെ ജീവിത സന്ദേശത്തെ തിരസ്‌കരിക്കുക അല്ലെങ്കില്‍ വക്രീകരിക്കുക എന്നതാണ് യൂണിയന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അരോപിക്കുന്നു. വി ശിവദാസന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
രണ്ട് ദിവസം മുമ്പാണ് സര്‍ദാര്‍ ഉധംസിങ് സിനിമ കണ്ടത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ഭീകരതയും ഉധംസിങ് എന്ന പോരാളിയുടെ ജീവിതവും തീവ്രമായിത്തന്നെ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാലത്ത് പഞ്ചാബ് ഗവര്‍ണറായിരുന്ന മൈക്കിള്‍ ഒ ഡയറിനെ ലണ്ടനിലെ ആല്‍ബര്‍ട്ട് ഹാളിലെ സ്വീകരണ പരിപാടിയുടെ അവസാനം ഉധംസിങ് വെടിവച്ചുകൊല്ലുകയായിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തനക്ഷത്രമാണ് ധീരനായ ഉധംസിങ്. പോലീസുകാരുടെ ക്രൂരമര്‍ദ്ദനങ്ങളെ ഭയരഹിതമായി നേരിട്ട ഉജ്വലനായ പോരാളി. സോഷ്യലിസത്തിന്റെ, മതനിരപേക്ഷതയുടെ രാഷ്ട്രീയമായിരുന്നു ഉധംസിങ്ങിന്റെ ഹൃദയതാളം.

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ അസോസിയേഷൻ പ്രവര്‍ത്തകനായിരുന്നു ഉധംസിങ്. പോലീസുകാര്‍ എന്താണ് നിന്റെ പേരെന്ന് ഉധംസിങ്ങിനോട് ചോദിക്കുണ്ട്. അതിന് അദ്ദേഹം കൊടുക്കുന്ന മറുപടി എന്റെ പേര് റാം മുഹമ്മദ് സിങ്ങ് ആസാദ് എന്നായിരുന്നു. ജാലിയന്‍വാലാബാഗിന്റെ മണ്ണിലൊഴുകിയ ഹിന്ദുവിന്റയും മുസൽമാന്റെയും സിഖുകാരന്റെയുമെല്ലാം ചോരയാണ് എന്നെ സൃഷ്ടിച്ചതെന്ന രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു ഉധംസിങ് അതിലൂടെ നടത്തിയത്.
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video
സര്‍ദാര്‍ ഉധംസിങ് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ലുധിയാനയില്‍ കര്‍ഷകതൊഴിലാളികളുടെ പരിപാടിക്കായി ഇന്നലെ പോകാനിടയായത്. പരിപാടി കഴിഞ്ഞ് നേരെ ഉജ്വലനായ വിപ്ലവകാരി സുഖ്‌ദേവിന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി. ലുധിയാനയിലെ തിരക്കേറിയ മാര്‍ക്കറ്റിന്റെ ഉള്ളിലായി വേണ്ടത്ര സംരക്ഷണമൊന്നും ലഭിക്കാതെയുള്ള കെട്ടിടം, അതായിരുന്നു സുഖ് ദേവിന്റെ വീട്. മാര്‍ക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും അത് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഭാഗത്തുനിന്നും സഹായങ്ങളൊന്നുമില്ല.
ദേശീയ പ്രസ്ഥാനത്തിന്റെ ഉജ്വലരായ പോരാളികളുടെ ജീവിത സന്ദേശത്തെ തിരസ്‌കരിക്കുക അല്ലെങ്കില്‍ വക്രീകരിക്കുക എന്നതാണ് യൂണിയന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനെ ചെറുക്കാന്‍ ധീരയോദ്ധാക്കളുടെ ജീവിതവും സന്ദേശവും പ്രചരിപ്പിക്കുന്നതിന് ജനകീയമായ ഇടപെ ടലുകളുണ്ടാകണം.












Click it and Unblock the Notifications