കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുക്കാളി ഐസ് ഫാക്ടറി വീണ്ടും വിവാദത്തിലേക്ക്: ഇന്ന് ജല ലഭ്യത പരിശോധന

  • By Sreejith Kk
Google Oneindia Malayalam News

വടകര: പത്ത് വര്‍ഷം മുമ്പ് മുക്കാളി തൊണ്ടിവയലില്‍ തുടക്കം കുറിച്ച ഐസ് ഫാക്ടറി നിര്‍മ്മാണം വീണ്ടും വിവാദത്തിലേക്ക് .ജലലഭ്യത പരിശോധിക്കാന്‍ തിങ്കളാഴ്ച (ഇന്ന് ) ഭൂഗർഭ ജല വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പമ്പിങ്ങ് നടത്തും .ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജലലഭ്യത പരിശോധന. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെയാണ് പമ്പിങ്ങ് .

ഈസമയങ്ങളില്‍ സമീപങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെളളം പമ്പ് ചെയ്യരുതെന്ന് വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് ഉയര്‍ന്ന പ്രദേശമായ കറപ്പക്കുന്ന്,ബംഗളകുന്ന് എന്നിവിടങ്ങളിലെ ജലവിതരണ പദ്ധതിയുടെ ജലസ്രോതസായ ഇവിടെ ഐസ് ഫാക്ടറി വരുന്നതിനെതിരെ വലിയതോതില്‍ പ്രതിക്ഷേധ സമരങ്ങള്‍ നടന്നിരുന്നു.വേനൽ മഴ ലഭിച്ച സാഹചര്യത്തില്‍ ജലലഭ്യതാ പരിശോധന പ്രഹസനമാണെന്നാണ് സമരസമിതി ഭാരവാഹികളുടെ ആരോപണം. 2008-ല്‍ അഴിയൂർ പഞ്ചായത്ത് ആവശ്യപ്രകാരം പരിശോധന നടത്തിയപ്പോള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വെളളമെടുത്താല്‍ ജലക്ഷാമം ഉണ്ടാകാനുളള സാഹചര്യമുണ്ടന്നാണ് ഭൂജലവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്.

kozhikode

ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഫാക്റ്ററി നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നു. ജലക്ഷാമം ഉണ്ടാക്കാത്തരീതിയില്‍ പത്ത് ടണ്‍ സംഭരണശേഷി മാത്രമുളള ഫാക്ടറിയാണ് സ്ഥാപിക്കുന്നതെന്നാണ് ഉടമയുടെ ആരോപണം . ഇതിന് തുടക്കം കുറിച്ചതിന് ശേഷം 20 , 30, 40 ടണ്‍ സംഭരണ ശേഷിയുളള മൂന്ന് ഐസ് ഫാക്ടറികള്‍ പഞ്ചായത്തിലെ ഇതിനടുത്ത പ്രദേശങ്ങളില്‍ സ്ഥാപിച്ചെന്നും ഒരെണം പണി പുര്‍ത്തിയായി നില്‍ക്കുകയാണെന്നുമാണ് ഉടമയുടെ വാദം. കൂടാതെ കുടിവെളള വിതരണത്തിനായി ജപ്പാന്‍ കുടിവെളള പദ്ധതിയുടെ കുറ്റന്‍ ടാങ്ക് പണിപൂര്‍ത്തിയായി കിടക്കുകയാണ്.നാട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഫാക്റ്ററി സ്ഥാപിക്കാനുള്ള നീക്കം വീണ്ടുമൊരു ജനകീയ പ്രക്ഷോഭത്തിന്‌ തുടക്കം കുറിക്കുകയാണ് അഴിയൂരിലെ കറപ്പകുന്ന് വാസികൾ.

English summary
Water availability test : Mukkali ice factory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X