വേമ്പനാട് കായലില്‍ വാട്ടര്‍ ബൈക്ക് മുങ്ങി ഒരാളെ കാണാതായി, തിരച്ചില്‍ തുടരുന്നു
കൊച്ചി: വേമ്പനാട് കായലില്‍ വാട്ടര്‍ ബൈക്ക് മുങ്ങി ഒരാളെ കാണാതായി. വാട്ടര്‍ ബൈക്കിലുണ്ടായിരുന്ന രണ്ട് പേരെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി.
പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്. സുഹൃത്തുക്കളായ രാജ്, ജോര്‍ജ് എന്നിവരാണ് ബിനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കൊച്ചിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയതാണ് സുഹൃത്തുക്കള്‍. അമിത വേഗതയില്‍ സഞ്ചരിച്ച ഇവര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് യാത്ര ചെയ്തത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.












Click it and Unblock the Notifications