• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലംചെയ്തു; കണ്ണൂര്‍ ജില്ലയില്‍ ജലക്ഷാമത്തിന്റെ രൂക്ഷത കുറഞ്ഞു

ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തി ജലക്ഷാമം പരിഹരിക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടതായി വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ജില്ലയില്‍ നടന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ ജലക്ഷാമത്തിന്റെ രൂക്ഷത കുറച്ചതായാണ് ജില്ലാ മണ്ണ് സംരക്ഷണ, ഭൂജല വകുപ്പുകള്‍ വിലയിരുത്തുന്നത്.

ഹരിത കേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നൂറുകണക്കിന് കുളങ്ങളും തോടുകളും നവീകരിക്കുകയും ആയിരക്കണക്കിന് മഴക്കുഴികളും കയ്യാലകളും കിണര്‍ റീചാര്‍ജിംഗ് സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് 20, 21 തീയതികളില്‍ ജില്ലാപഞ്ചായത്തിന്റെ ജലം സുലഭം പദ്ധതിയുടെ ഭാഗമായി നടന്ന ജനകീയ മഴക്കുഴി നിര്‍മാണം വലിയ വിജയമായി മാറുകയുണ്ടായി.

മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന പേരില്‍, മഴവെള്ളം പരമാവധി ഭൂമിയിലേക്കിറക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ജില്ലയില്‍ നടപ്പിലാക്കിയ കാംപയിന്‍ വലിയ ഗുണം ചെയ്തതായി വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. തൊട്ടു മുമ്പത്തെ വര്‍ഷം രൂക്ഷമായ വരള്‍ച്ച അനുഭവപ്പെട്ട 26 ഗ്രാമപഞ്ചായത്തുകളിലായിരുന്നു കാംപയിന്‍ നടപ്പിലാക്കിയത്. ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയ കണ്ണൂര്‍, പാനൂര്‍, തലശ്ശേരി ബ്ലോക്കുകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയായിരുന്നു കാംപയിന്‍. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ജലപാര്‍ലമെന്റുകള്‍ നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വാര്‍ഡ് തലത്തില്‍ ജലസംരക്ഷണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമുണ്ടായി. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി പങ്കെടുപ്പിച്ച് ജനകീയമായാണ് വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കഴിഞ്ഞവര്‍ഷം ജനുവരി മാസത്തില്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം ആരംഭിച്ചിരുന്നെങ്കില്‍ ഇത്തവണ അത് ഏപ്രില്‍ മാസത്തോടെ മാത്രമെ തുടങ്ങേണ്ടി വന്നുള്ളു. അതും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രം. ഇത്തവണത്തെ വേനല്‍ മഴ ഇക്കാര്യത്തില്‍ ഒരു അനുകൂല ഘടകമായിട്ടുണ്ടെങ്കിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്ന പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഉയര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തലുകളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മറ്റ് തദ്ദേശസ്ഥാപനങ്ങളുമായി സസഹകരിച്ച് നടന്ന അഴുക്കില്‍ നിന്ന് അഴകിലേക്ക്, ഹരിത തീരം തുടങ്ങിയ പദ്ധതികളും ജലസംരക്ഷണത്തില്‍ നിര്‍ണായകമായി. അഴുക്കില്‍ നിന്ന് അഴകിലേക്ക് പദ്ധതിയുടെ ഭാഗമായി പുഴസമ്മേളനങ്ങള്‍, സെമിനാറുകള്‍, പുഴയാത്രകള്‍ തുടങ്ങിയവ നടത്തിയിരുന്നു. ഹരിത തീരം പദ്ധതിയില്‍ പുഴയോരങ്ങളില്‍ മുള, ഈറ തുടങ്ങിയവ വെച്ച് പിടിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി. മണ്ണ്-ജല സംരക്ഷണം മുന്‍ നിര്‍ത്തി നടപ്പിലാക്കിയ നീര്‍ത്തടവികസന പ്രവര്‍ത്തനങ്ങളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു. മരങ്ങള്‍ വെച്ച് പിടിപ്പിക്കുക, മണ്‍വരമ്പ്, മഴക്കുഴികള്‍, ചെറിയ തടയണകള്‍ നിര്‍മിക്കുക എന്നിവയായിരുന്നു നീര്‍ത്തടവികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ അനുഭവത്തില്‍ ബാക്കി തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.

English summary
Water conservation programmes undertaken by Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more