കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ ആശങ്കയൊഴിയുന്നു; നീരൊഴുക്ക് കുറഞ്ഞു; രണ്ടാമത്തെ മുന്നറിയിപ്പ് ഉടനില്ല

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാറില്‍ ആശങ്കയൊഴിയുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഭീതിയൊഴിഞ്ഞത്. ഇതോടെ രണ്ടാമത്തെ മുന്നറിയിപ്പ് ഉടന്‍ ഒന്നും ഉണ്ടാവില്ല.ജലനിരപ്പ് 136 അടിയിലെത്തിയാല്‍ രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഉടന്‍ ജാഗ്രത നിര്‍ദേശം നല്‍കേണ്ടതില്ല. നിലവില്‍ ജലനിരപ്പ് 136 അടിയായി തുടരുകയാണ്.

മുല്ലപ്പെരിയാറിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മുല്ലപ്പെരിയാര്‍ ഉപസമിതി ഇവിടെ സന്ദര്‍ശനം നടത്തും. നീരൊഴുക്ക്, സ്പില്‍വെ ഘട്ടറുകള്‍ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സമിതി വിലയിരുത്തുക. 142 അടിയാണ് മുല്ലപെരിയാറില്‍ അനുവദനീയമായ ജലനിരപ്പ്.

mullaperiyar

Recommended Video

cmsvideo
Water level rises to 136Feet at Mullaperiyaar dam | Oneindia Malayalam

കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ള രണ്ടായിരത്തോളം പേരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ജില്ലാ ഭറമകൂടം തുടങ്ങിയിരുന്നു. സെക്കന്റില്‍ 5000 ഘനയടി വെള്ളമായിരുന്നു അണക്കെട്ടിലേക്ക് ഒഴുകുന്നത്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ 500 കുടുംബങ്ങളിലായി 2000 ത്തിലധികം പേരെയാണ് മാറ്റി പാര്‍പ്പിക്കേണ്ടത്. നാല് ജില്ലകളിലായി 12 ക്യാമ്പുകള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

പമ്പ അണക്കെട്ടിലെ ജലനിരപ്പും 55 സെന്റീമീറ്ററായി താഴ്ന്നിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ ഡാമിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം കയറുമെന്ന് പ്രതീക്ഷിച്ചിരുന്ന റാന്നി അടക്കമുള്ള പ്രദേശങ്ങളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററില്‍ താഴെയെത്തിയാല്‍ നാല് ഘട്ടറുകള്‍ അടക്കും. പമ്പയുടേയും കക്കാട്ടറിന്റേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.

രാഹുല്‍ തിരിച്ചെത്തും, സോണിയ ഉടന്‍ പടിയിറങ്ങും, സീനിയേഴ്‌സിന്റെ വെളിപ്പെടുത്തല്‍, മാറ്റങ്ങള്‍ ഇങ്ങനെരാഹുല്‍ തിരിച്ചെത്തും, സോണിയ ഉടന്‍ പടിയിറങ്ങും, സീനിയേഴ്‌സിന്റെ വെളിപ്പെടുത്തല്‍, മാറ്റങ്ങള്‍ ഇങ്ങനെ

ഒരൊറ്റ വോട്ടുബാങ്ക്, 3 പാര്‍ട്ടികള്‍, മിഷന്‍ 75 മാറ്റാതെ കോണ്‍ഗ്രസ്, പ്രിയങ്ക തുറുപ്പുച്ചീട്ട്ഒരൊറ്റ വോട്ടുബാങ്ക്, 3 പാര്‍ട്ടികള്‍, മിഷന്‍ 75 മാറ്റാതെ കോണ്‍ഗ്രസ്, പ്രിയങ്ക തുറുപ്പുച്ചീട്ട്

ഗുജറാത്തില്‍ നിന്ന് 6 ബിജെപി എംഎല്‍എമാര്‍ മുങ്ങി, ട്വിസ്റ്റ്, ഗെലോട്ടിന് വസുന്ധരയുടെ സഹായം!!ഗുജറാത്തില്‍ നിന്ന് 6 ബിജെപി എംഎല്‍എമാര്‍ മുങ്ങി, ട്വിസ്റ്റ്, ഗെലോട്ടിന് വസുന്ധരയുടെ സഹായം!!

English summary
Water flow in Mullaperiyar dam decreases and The second warning is not forthcoming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X