കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു; കേരളത്തില്‍ വൈദ്യുത ഉത്പാദനം പൂര്‍ണതോതില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. ഒക്്ബര്‍ മാസത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ രീതിയിലാണ് അണക്കെട്ടുകളിലെ ജലനിരപ്പ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെ എസ് ഇ ബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചിരിക്കുകയാണ്. കേരളത്തില്‍ 71 ദശലക്ഷം യൂണിറ്റാണ് പ്രതിദിനം ആവശ്യമായിവരുന്നത്.

കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതി ഉത്പാദനം കുറഞ്ഞത്. എന്നാല്‍ ഈ കുറവ് ബാധിച്ചിട്ടില്ലെന്നാണ് കെ എസ് ഇ ബി അറിയിക്കുന്നത്. ഒപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരും എന്നതിനാല്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കി സഹായിക്കാന്‍ കേന്ദ്രം കേരളത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

kerala

അതേസമയം, സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണ സംവിധാനത്തിന് സംസ്ഥാനത്തുടനീളം കനത്ത തകരാറുകളുണ്ടായിട്ടുണ്ട്. വെള്ളം കയറിയതിനെത്തുടര്‍ന്ന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിരവധി ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഓഫ് ചെയ്ത് വയ്‌ക്കേണ്ട സ്ഥിതിയാണ്. കെ എസ് ഇ ബിയുടെ വൈദ്യുതി സേന പൂര്‍ണ്ണ തോതില്‍ത്തന്നെ ഈ വൈകിയ വേളയിലും രംഗത്തുണ്ട്.
തീവ്രമഴ വൈദ്യുതി വിതരണ സംവിധാനത്തെ സാരമായി ബാധിച്ചു എന്നാണ് സൂചന.

ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിരിക്കുകയാണ്. പൊന്‍കുന്നം ഡിവിഷനു കീഴില്‍ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി പ്രദേശങ്ങളിലെ മിക്കവാറും എല്ലാ 11 കെ വി ഫീഡറുകളും തകരാറിലാണ്. മുണ്ടക്കയം ടൗണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ സെക്ഷന്‍ ഓഫീസും അകപ്പെട്ടിരിക്കുന്നു.
പാല ഡിവിഷന്റെ കീഴിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രളയത്തെത്തുടര്‍ന്ന് ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാര്‍ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്ത അവസ്ഥയിലാണ്. 33കെ വി പൈക ഫീഡര്‍ തകരാറിലായതോടെ പൈക സെക്ഷന്റെ പ്രവര്‍ത്തനവും അവതാളത്തിലായി.

കൊല്ലം ജില്ലയിലെ തെന്‍മല സെക്ഷന്‍ പ്രദേശത്ത് തീവ്ര മഴയെത്തുടര്‍ന്ന് പുഴയുടെ തീരത്തുള്ള കെട്ട് ഇടിഞ്ഞ് 3 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 4 ലോ ടെന്‍ഷന്‍ പോസ്റ്റുകളും വെള്ളത്തില്‍ ഒലിച്ചുപോയി. നിരവധി സ്ഥലങ്ങളില്‍ ലൈനില്‍ മരം വീണു .കോട്ടവാസല്‍ അച്ചന്‍കോവില്‍ 11കെ വി ഫീഡറുകള്‍ തകരാറിലാണ് ആണ്. 35 ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫാണ്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

കുഴല്‍മന്ദം പുല്ലുപ്പാറ ഭാഗത്ത് ഹൈടെന്‍ഷന്‍ ഫീഡറില്‍ വലിയ മരം വീണ് ഡബിള്‍ പോള്‍ സ്ട്രക്ചറും 2 ഹൈടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നതിനാല്‍ നാല് ട്രാന്‍സ്ഫോര്‍മറില്‍ വരുന്ന 300 ഓളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്. മണിമല സെക്ഷന്‍ പരിധിയില്‍ 2018 നെക്കാളും വളരെ ഉയര്‍ന്ന നിരക്കിലാണ് മണിമലയാറ്റില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നത്. അപകടസാധ്യത കണക്കാക്കി 60 ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തിട്ടുണ്ട്. ഏകദേശം 8000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഇല്ല. ഒന്‍പതോളം 11 കെ വിപോസ്റ്റുകളും കടപുഴകിയിട്ടുണ്ട്.

Recommended Video

cmsvideo
വരുന്നത് ഭീകര തിരമാലകളും കടലാക്രമണവും..ജനങ്ങളെ സുരക്ഷിതരാകുക

English summary
Water level in dams rises due to heavy rains; Power generation in Kerala at full capacity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X