മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.1 അടിയായി, ജാഗ്രതാ നിര്‍ദേശം
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടിയായി ഉയര്‍ന്നു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. തമിഴ്നാട് ജലവിഭവ വകുപ്പ് തേനി, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് ജലവിഭവ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആറ് കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതിന്റെ അളവില്‍ നേരിയ വര്‍ദ്ധന വരുത്തിയിട്ടുണ്ട്.

തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന വൈഗ അണക്കെട്ടിലെ, ജലം ഉപയോഗിക്കുന്ന മധുര, രാമനാഥപുരം, ശിവഗംഗ എന്നീ ജില്ലകളില്‍ മഴ ഇല്ലാത്തത് ആശ്വാസം പകരുന്നുണ്ട്. സെക്കന്റില്‍ 1395 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇപ്പോള്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നില്ല.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ വി രതീശന്റെ അധ്യക്ഷതയില്‍ കളിഞ്ഞ ദിവസം യോഗം കൂടിയിരുന്നു. യോഗത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ താഴ് വാരത്തില്‍ താമസിക്കുന്ന 129 കുടുബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള റസ്ക്യൂ ഷെല്ട്ടറുകല് തുറക്കാന്‍ നടപടി കൈക്കൊണ്ടു.
കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വനംവകുപ്പും അണക്കെട്ടില്‍ നിരീക്ഷണം നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വന്‍ സന്നാഹത്തെയാണ് കേരളം സജ്ജമാക്കിയിരിക്കുന്നത് എന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications