കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.1 അടിയായി, ജാഗ്രതാ നിര്‍ദേശം

  • By Athul
Google Oneindia Malayalam News

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടിയായി ഉയര്‍ന്നു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തമിഴ്‌നാട് ജലവിഭവ വകുപ്പ് തേനി, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് ജലവിഭവ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആറ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതിന്റെ അളവില്‍ നേരിയ വര്‍ദ്ധന വരുത്തിയിട്ടുണ്ട്.

mullaperiyar

തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന വൈഗ അണക്കെട്ടിലെ, ജലം ഉപയോഗിക്കുന്ന മധുര, രാമനാഥപുരം, ശിവഗംഗ എന്നീ ജില്ലകളില്‍ മഴ ഇല്ലാത്തത് ആശ്വാസം പകരുന്നുണ്ട്. സെക്കന്റില്‍ 1395 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇപ്പോള്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നില്ല.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ വി രതീശന്റെ അധ്യക്ഷതയില്‍ കളിഞ്ഞ ദിവസം യോഗം കൂടിയിരുന്നു. യോഗത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ താഴ് വാരത്തില്‍ താമസിക്കുന്ന 129 കുടുബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള റസ്‌ക്യൂ ഷെല്‍ട്ടറുകല്‍ തുറക്കാന്‍ നടപടി കൈക്കൊണ്ടു.

കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വനംവകുപ്പും അണക്കെട്ടില്‍ നിരീക്ഷണം നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വന്‍ സന്നാഹത്തെയാണ് കേരളം സജ്ജമാക്കിയിരിക്കുന്നത് എന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.

English summary
The government has taken all precautionary measures in the wake of rising water level in the Mullaperiyar dam. The water level at the Mullaperiyar dam touched 140.1 feet on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X