കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പര്‍ കട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു: ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു, തിരുവല്ലയിലും വെള്ളം!!

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജനിരപ്പ് ഉയരുന്നു. തിരുവല്ലയിലെ നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, ഇരവിപേരൂര്‍, പഞ്ചായത്തുകളില്‍പ്പെട്ട വിവിധ പ്രദേശങ്ങളിലാണ് വെള്ളം കയറിയിട്ടുള്ളത്. ഇതോടെ ഈ പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

താറുമാറായ ഗതാഗതം പുനഃസ്ഥാപിക്കാൻ നീക്കം; അധിക സർവ്വീസുമായി കെഎസ്ആർടിസി!താറുമാറായ ഗതാഗതം പുനഃസ്ഥാപിക്കാൻ നീക്കം; അധിക സർവ്വീസുമായി കെഎസ്ആർടിസി!

പകല്‍ മഴ കുറവായിരുന്നുവെങ്കിലും അച്ചന്‍കോവിലാറിലെയിം പമ്പാനദിയിലേയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലവെള്ളത്തിനൊപ്പം അണക്കെട്ട് തുറക്കുന്ന വെള്ളം കൂടിയെത്തിയാല്‍ അപ്പര്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്ക നേരത്തെ തന്നെ നിലനിന്നിരുന്നു. വാലേല്‍ പ്രേദേശത്തെ പുരയിടങ്ങളില്‍ രാവിലെ തന്നെ ചെറിയ തോതില്‍ വെള്ളം കയറിയിരുന്നു. ആലപ്പുഴ കൈനകരിയില്‍ ഐലന്‍ഡ് വാര്‍ഡില്‍ വെള്ളം കയറിയിരുന്നു.

alappuzhawaterloggong-1


സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതിനകം തന്നെ 55 കവിഞ്ഞു. മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ കാണാതായ 63 പേരില്‍ ഏഴ് പേരുടെ മൃതദേഹം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടെടുത്തിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായത് വയനാട്ടിലെ പുത്തുമലയിലെന്ന പോലെ കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. പുത്തുമലയില്‍ നിന്ന് കാണാതായ ഒമ്പതുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

വയനാട്ടില്‍ മഴക്കെടുതി ഏറ്റവും നാശം വിതച്ച പുത്തുമലയില്‍ ഒന്നരകിലോമീറ്ററോളം വരുന്ന ഭാഗമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഇതിനടുത്ത അട്ടമലയിലും ഉരുള്‍പൊട്ടലുണ്ടായെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കവളപ്പാറയില്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഏറെ വൈകിയാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഇതിനിടെ രണ്ട് തവണ ഉരുള്‍ പൊട്ടിയതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മഴക്കെടുതിയില്‍ ആറ് പേരാണ് ഇതിനകം മരിച്ചത്.

English summary
Water level increases in Upper Kuttanadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X