Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ ഭീതി, ജനങ്ങളെ ഒഴിപ്പിക്കുന്നു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടി കവിഞ്ഞു. ജലനിരപ്പ് 142 അടിയില്‍ മുകളിലെത്തിയാലല്ലാതെ ഷട്ടറുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഭീതി നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ ജനങ്ങള്‍ വീടുവിട്ട് പോകാന്‍ തയ്യാറാകാതെ പ്രതിഷേധവുമായി നില്‍ക്കുകയാണ്. ശനിയാഴ്ച രാത്രി തന്നെ റവന്യൂ ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിക്കാനായി എത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ തയ്യാറയില്ല.

Mullaperiyar Dam

പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഫയര്‍ഫോഴ്‌സും സര്‍വ്വ സന്നാഹങ്ങളുമായി എത്തിയിട്ടുണ്ട്. ആംബുലന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളും തയ്യാറാക്കിയിട്ടുണ്ട്.

അണക്കെട്ടിന്റെ അടുത്തുള്ള എല്ലാ വില്ലേജ് ഓഫീസുകളും കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. എന്ത് പ്രതിസന്ധിയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ദുരന്തനിവാരണ സേന സജ്ജമായി നില്‍ക്കുകയാണ്. ദുരന്തമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 92 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി അടിന്തരമായി ഇടപെണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 142 അടിയാക്കി നിജപ്പെടുത്തിയ സുപ്രീം കോടതി ഉത്തരവിനെതിരെ കേരളം നേരത്തെ റിവ്യു ഹര്‍ജി നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+