• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ കടുംപിടുത്തം; ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തും... കേരളത്തിന് ഭീഷണി

 • By desk
cmsvideo
  മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ കടുംപിടുത്തം | Oneindia Malayalam

  കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 152 അടിയിലേക്ക് ഉയർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി സേലത്ത് പറഞ്ഞു. ഇതിന് സുപ്രീം കോടതി അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും ഇടപ്പാടി പളനി സാമി പറഞ്ഞു.

  ബെംഗളൂരു-തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികള്‍ ഉള്‍പ്പടെ ഏഴുമരണം, 31 പേര്‍ക്ക് പരിക്ക്

  അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾ തമിഴ്നാട് ആരംഭിച്ചിട്ടുണ്ട്. ഇത് മുന്നിൽ കണ്ട് കേരളം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി ആരോപിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത് പ്രളയത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടില്ലെന്നും ഇടപ്പാടി പറഞ്ഞു.

  പ്രളയം മഴ മൂലം

  പ്രളയം മഴ മൂലം

  കേരളത്തിൽ പ്രളയമുണ്ടായത് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടല്ല. കനത്ത മഴ മൂലം കേരളത്തിലെ ഡാമുകൾ നിറഞ്ഞിരുന്നു. ഇതാണ് പ്രളയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മഴ തുടങ്ങുന്നതിന് മുൻപ് തന്നെ അണക്കെട്ട് ഉറപ്പുള്ളതാണെന്ന് വിദഗ്ദ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോൾ തന്നെ ഷട്ടറുകൾ തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമിഴ്നാട് അത് നിഷേധിക്കുകയാണ് ചെയ്തത്.

  152 അടിയിലേക്ക്

  152 അടിയിലേക്ക്

  കേരളത്തിലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതോടെ ജലനിരപ്പ് 142 അടിയിലെത്തിച്ച് അണക്കെട്ടിന് ബലമുണ്ടെന്ന് തെളിയിക്കാനുള്ള തമിഴ്നാടിന്റെ നീക്കം പാളി. 136 അടിയായിരുന്നു നേരത്തെ അണക്കെട്ടിന്റെ പൂർണ ജലനിരപ്പ് . ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള നിയമ പോരാട്ടത്തിനൊടുവിൽ അത് 142 അടിയായി നിശ്ചയിക്കുകയായിരുന്നു. അണക്കെട്ട് ബലപ്പെടുത്തിയ ശേഷം തമിഴ്നാട് ആവശ്യപ്പെടുന്നപോലെ 152 അടിയിലേക്ക് ജലനിരപ്പ് ഉയർത്തുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു കോടതിവിധി. ഈ പരാമർശമാണ് തമിഴ്നാട് ഇപ്പോൾ ഉയർത്തിപ്പിടിക്കുന്നത്.

  ഭീഷണിയാകും

  ഭീഷണിയാകും

  മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടത് പ്രളയത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. അതുകൊണ്ട് തന്നെ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തുന്നത് കേരളത്തിന് ഭീഷണിയാകും. പ്രദേശത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നത് അണക്കെട്ടിന് ഭീഷണിയാണെന്ന് വിദഗ്ധ റിപ്പോർട്ടുണ്ട്. ശക്തമായ മഴയുണ്ടായാൽ ജലനിരപ്പ് 160 അടിയിലേക്കെത്തുമെന്ന് ഐഐടിയിൽ നിന്നുള്ള വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം.

  പാലം തകർന്നു

  പാലം തകർന്നു

  അണക്കെട്ട് ബലപ്പെടുത്താനുള്ള തമിഴ്നാടിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി ഉണ്ടായതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വെള്ളം തുറന്നുവിട്ടതോടെ അണക്കെട്ടിലേക്കുള്ള റോഡിലെ പാലം തകർന്നു വീണു. അറ്റകുറ്റപ്പണികൾക്കുള്ള വസ്തുക്കൾ ഈ പാലത്തിലൂടെയായിരുന്നു കൊണ്ടുപോയിരുന്നത്. ഇതോടെ ചോർച്ച മറയ്ക്കാനുള്ള തമിഴ്നാടിന്റെ ശ്രമങ്ങൾക്ക് താൽക്കാലികമായി തിരിച്ചടി നേരിട്ടിരിക്കുകയാണ്.

  ആരാധകരെ കരയിപ്പിച്ച് ദീപ്തി ഐപിഎസും സൂരജും വിടവാങ്ങി!പരസ്പരം ഇനിയില്ല!ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ

  English summary
  water level of mullapperiyar dam will increase to 152 feet tamilnadu
  Get Instant News Updates
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more