പ്രളയക്കെടുതി: ജലനിരപ്പ് ഉയര്‍ന്നുതന്നെ, ആലുവയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായി ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് കുറവുണ്ടെങ്കിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മഴക്കെടുതികള്‍ രൂക്ഷമായി തുടരുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിന് ജനങ്ങളാണ് വെള്ളപ്പൊക്കവും മഴയും ശക്തമായതോടെ കെട്ടിടങ്ങള്‍ക്കുള്ളിലും വീടുകളിലുമായി കുടുങ്ങിക്കിടക്കുന്നത്. മഴ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചേക്കും.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് മഴക്കെടുതികളിലായി മരിച്ചത് 100 പേരാണ്. വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ റോഡ്- റെയില്‍ ഗതാഗതവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതിനിടെ വൈദ്യുതി വിച്ഛേദിച്ചതും പലഭാഗങ്ങളിലുമുള്ള ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.

നേരത്തെ കേരളത്തിലെത്തിയ എന്‍ഡിആര്‍എഫ് സംഘത്തിന് പുറമേ കുടുതല്‍ സൈന്യം പത്തനംതിട്ട, എറണാകുളം, മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. വെള്ളപ്പൊക്കവും കെടുതികളും ശക്തമായതോടെ തൃശൂരിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ആലുവയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതാണ് ഭീഷണിയുയര്‍ത്തുണ്ട്. ആലുവ ഭാഗത്ത് ആയിരക്കണക്കിന് ആളുകളാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയില്‍ പറവൂര്‍ കവല ഭാഗത്തും വെള്ളംകയറിയിട്ടുണ്ട്.
Recommended Video

എറണാകുളവും പത്തനംതിട്ടയും കഴിഞ്ഞാല്‍ തൃശൂരിലാണ് ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്. തൃശൂരിലെ വടക്കന്‍ മേഖലകളായ ചാലക്കൂടി, കുണ്ടൂര്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ ദുരിതത്തിലാണ്. കുണ്ടൂരിലെ അയ്യായിരത്തിലധികം പേര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയിരുന്നു.












Click it and Unblock the Notifications