കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലനിരപ്പ് ഉയര്‍ന്നു; ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു, ഇടുക്കി ഡാം തുറക്കുമോ

Google Oneindia Malayalam News

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. ഡാം തുറക്കുന്നതിനായി പ്രഖ്യാപിക്കുന്ന ബ്ലൂ അലര്‍ട്ടും അധികൃതര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. സംഭരണ ശേഷിയുടെ 86 ശതമാനം വെള്ളമാണ് നിലവില്‍ അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2392.52 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് 2398.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാകളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടേണ്ടിയും വരും. എന്നാല്‍ ഇതിന് എട്ടടിയോളം ജലനിരപ്പ് ഉയരണം. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി.

Recommended Video

cmsvideo
Water level in Idukki dam rising; Blue alert issued | Oneindia Malayalam

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

id

ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്

പ്രളയ സാധ്യത കണക്കിലെടുത്ത് പൂര്‍ണ സംഭരണശേഷിയിലെത്തിക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ കെഎസ്ഇബിക്ക് അനുവാദം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ ഡാം തുറന്ന് വിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് വെള്ളം 2390.86 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കണമെന്നാണ്. അത് പ്രഖ്യാപിച്ച് കഴിഞ്ഞു. 2018ലെ പ്രളയത്തില്‍ ഇടുക്കി ഡാം തുറന്നിരുന്നു. പരമാവധി സംഭരണ ശേഷിയില്‍ നിന്നും പത്തു ദിവസം കൊണ്ട് ജലനിരപ്പ് കുറച്ച് റൂള്‍ കര്‍വിലെത്തിച്ചാല്‍ മതി. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കരുതുന്നത്.
മഴ കുറഞ്ഞതിനാലും മൂലമറ്റത്ത് ഉല്‍പ്പാദനം കൂട്ടിയതിനാലും ജലനിരപ്പ് ഉയരുന്നത് കുറഞ്ഞിട്ടുണ്ട്.

കര്‍ഷക സമരവേദിയില്‍ യുവാവ് കൊല്ലപ്പെട്ടനിലയില്‍; കൈവെട്ടി മാറ്റി ബാരിക്കേഡില്‍ കെട്ടിത്തൂക്കികര്‍ഷക സമരവേദിയില്‍ യുവാവ് കൊല്ലപ്പെട്ടനിലയില്‍; കൈവെട്ടി മാറ്റി ബാരിക്കേഡില്‍ കെട്ടിത്തൂക്കി

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്നാണ് കേന്ദ്ര ജലക്കമ്മീഷന്‍ കണക്ക് കൂട്ടുന്നത്. അതിനാല്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നതുവരെ ഡാം തുറക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടില്‍ സംഭരിക്കാനാകും. പരമാവധി സംഭരണ ശേഷിയില്‍ നിന്നും പത്തു ദിവസം കൊണ്ട് ജലനിരപ്പ് കുറച്ച് റൂള്‍ കര്‍വിലെത്തിച്ചാല്‍ മതിയെന്നാണ് കേന്ദ് ജല ക്മീഷന്‍ സംസ്ഥാനത്തെ അറിയിച്ചത്. വൈദ്യുതി ഉല്‍പ്പാദിപ്പിച്ചോ ഷട്ടര്‍ തുറന്നു വിട്ടോ ഇത് ക്രമീകരിക്കാം. വൈദ്യുതി ക്ഷാമം നേരിടുന്ന സമയത്ത് ജലക്കമ്മീഷന്റെ ഈ നിര്‍ദ്ദേശം കെഎസ്ഇബിക്കും ആശ്വാസമായിട്ടുണ്ട്. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തികൊണ്ടിരിക്കുന്നത്. അതിനാല്‍ കനത്ത മഴയുണ്ടായില്ലെങ്കില്‍ ജലനരിപ്പ് പരമാവധിയിലെത്താന്‍ ദിവസങ്ങള്‍ വേണ്ടി വരും.

തട്ടിപ്പ് മനസിലാക്കിയതിന് ശേഷവും അനിത മോണ്‍സണുമായി സൗഹൃദം തുടര്‍ന്നു; വെളിപ്പെടുത്തലുമായി അജിതട്ടിപ്പ് മനസിലാക്കിയതിന് ശേഷവും അനിത മോണ്‍സണുമായി സൗഹൃദം തുടര്‍ന്നു; വെളിപ്പെടുത്തലുമായി അജി

രണ്ട് ദിവസമായി മഴ കുറഞ്ഞതും ആശ്വാസത്തിനു വക നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലും ശക്തമായ മഴകാരണം ഇടുക്കി അണക്കെട്ടില്‍ വെള്ളം ഉയര്‍ന്നിരുന്നു.
കനത്ത വേനല്‍ മഴയ്ക്ക് പിന്നാലെ കാലവര്‍ഷം എത്തിയതായിരുന്നു അന്ന് ഡാമിലെ ജലനിരപ്പ് താഴാത്തതിന് പിന്നിലെ കാരണം. മഴ കനത്തതോടെ അഞ്ച് ദിവസത്തിനകം ഡാമില്‍ അഞ്ചടിയിലധികം വെള്ളമാണ് ഉയര്‍ന്നത്. ശരാശരി ഏഴര ദശലക്ഷം യൂണിറ്റാണ് നിലവില്‍ മൂലമറ്റത്ത് നിന്നുള്ള പ്രതിദിന വൈദ്യുതോല്‍പാദനം. ആറ് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമാണ്.

English summary
water levelrose; blue alert announced at idukki dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X