Get Updates
Get notified of breaking news, exclusive insights, and must-see stories!

നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്, മണിമല നദിയിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മഴ കനത്തതോടെ നദികളിൽ ജലിരപ്പ് ഉയരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു നദിയിൽ ഓറഞ്ച് അലർട്ടും നാല് നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ മണിമല നദിയിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും ആണ്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും; കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി, കോന്നി ജിഡി എന്നീ സ്റ്റേഷനുകളിലും, വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷനിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

rainnn-17

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും വകുപ്പ് നിർദേശിച്ചു. അതേസമയം ഇന്ന് സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് ആണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്.

കഴിഞ്ഞ മലയിൽ വലിയ ഉരുൾപൊട്ടിയ വിലങ്ങാട് ഇത്തവണയും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പുഴയിൽ മലവെള്ളപ്പാച്ചിലാണ്. വനമേഖലയിലും കനത്ത മഴയാണ്. ജില്ലയിലെ പ്രധാന ജല സംഭരണിയായ വിഷ്ണുമംഗലം ബണ്ടിലും ജലനിരപ്പ് ഉയരുകയാണ്.

അതേസമയം അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കുളള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മലയോര മേഖലയിൽ രാത്രിയാത്രക്ക് നിരോധമുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+