കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് നഗരസഭ ബജറ്റ്; പ്രാദേശിക ജലസ്രോതസുകള്‍ കണ്ടെത്തുന്നതിനായി 50 ലക്ഷം നീക്കി വച്ചു

Google Oneindia Malayalam News

കാസര്‍കോട്: പുതിയ പ്രാദേശിക ജലസ്രോതസ്സുകള്‍ കണ്ടെത്തി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യുമെന്ന് നഗരസഭാ ബജറ്റ് അവതരിപ്പിച്ച് എല്‍എ മഹ്മൂദ് ഹാജി പറഞ്ഞു. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചു. സര്‍ക്കാറിന്റെ അനുമതിയോടെ പുതിയ കുഴല്‍ കിണര്‍ കുഴിച്ച് കുടിവെള്ള വിതരണം നടത്തും. വരള്‍ച്ചാഘട്ടങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ചുകൊടുക്കും. സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി ജനറല്‍ ആസ്പത്രി, ആയുര്‍വേദ ആസ്പത്രി, നഗരസഭാ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

റെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർറെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർ

നഗരസഭയിലെ 38 വാര്‍ഡുകളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും എട്ട് ലക്ഷം രൂപ വീതം എന്ന നിലയില്‍ മൊത്തം 3.04 കോടി രൂപ നീക്കിവെച്ചു. ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. ഹെല്‍പ്പര്‍മാര്‍ക്കും ടീച്ചര്‍മാര്‍ക്കും അധിക വേതനം നല്‍കും. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് 30 ലക്ഷം രൂപ നീക്കിവെച്ചു.

bekalfort

തളങ്കര കൊപ്പലില്‍ നടപ്പാലം നിര്‍മ്മിക്കുന്നതിന് 53 ലക്ഷം രൂപ നഗരസഭാ ബജറ്റില്‍ നീക്കിവെച്ചു. നവീകരിച്ച തളങ്കര പടിഞ്ഞാര്‍ പാര്‍ക്കിന് കൂടുതല്‍ തുക അനുവദിച്ചു. അനുബന്ധ ജോലികള്‍ ഉടന്‍ ആരംഭിക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് റിപ്പയറിങ് ചെയ്യാനുള്ള ധനസഹായവും നല്‍കും.

പട്ടികജാതി കോളനികളുടെ വികസനത്തിന് 53 ലക്ഷം രൂപ നീക്കിവെച്ചു. പട്ടികവര്‍ഗ കുടുംബങ്ങളുടെ ഊര്കൂട്ടത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് തുക അനുവദിക്കും. ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ഷെഡ്ഡുകളുടെ പ്രവര്‍ത്തികള്‍ക്കുമായി 25 ലക്ഷം രൂപ അനുവദിച്ചു. കാസര്‍കോടിന്റെ തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും.

മുനിസിപ്പല്‍ ലൈബ്രറിയുടെ റഫറന്‍സ് വിഭാഗം പുതിയ സാങ്കേതിക മികവോടെ നവീകരിക്കും. പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ്, മത്സ്യമാര്‍ക്കറ്റ്, ജനറല്‍ ആസ്പത്രി പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം, കറന്തക്കാട് ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വവും സമാധാനവും ലക്ഷ്യമാക്കി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. നടപ്പുവര്‍ഷം എട്ട് ലക്ഷം രൂപ അധികമായി ഈ പദ്ധതിക്ക് നീക്കിവെച്ചു. തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡിയാക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു.

താലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചുതാലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചു

English summary
water resources should find out as remedies for drought
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X