കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷമുമ്പ് എത്തിച്ച കുടിവെള്ള ടാങ്ക് നോക്കുകുത്തി, എസ്ടി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കൊമ്പന്‍ കല്ല് കോളനിയില്‍ കുടിവെള്ള പ്രശ്‌നം തീര്‍ക്കാന്‍ വെള്ള ടാങ്ക് എത്തിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. തേള്‍പ്പാറ കൊമ്പന്‍കല്ല് എസ്. ടി കോളനിയിലാണ് പുതിയ ടങ്ക് എത്തിയിട്ടും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത് കോളനിയിലെ ആകെയുള്ള പതിമൂന്ന് കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിന് ഏക ആശ്രയം ഒരു പൊതുകിണറും കിണറില്‍ സ്ഥാപിച്ച മോട്ടോറും അനുബന്ധമായുള്ള ഒരു ചെറിയ കുടിവെള്ള ടാങ്കുമാണ്.

ഈ ടാങ്കിനെ ഉപയോഗപ്പെടുത്തി കുടിവെള്ള ആവശ്യവും കോളനിക്കാരുടെ മറ്റ് ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയാതെ വന്നതോടെയാണ് പഞ്ചായത്തിനെ സമീപിച്ച് മറ്റൊരു ടാങ്ക് സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടത്.ഇതിന്റെ ഭാഗമായി കിണറിന് സമീപം ടാങ്ക് എത്തിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ടാങ്ക് സ്ഥാപിക്കാന്‍ അധികൃതര്‍ കൂട്ടാക്കാത്തത്ത മട്ടാണ്. നിലവില്‍ ഒരു ദിനം വൈദ്യുത മോട്ടോര്‍ പത്ത് തവണയെങ്കിലും പ്രവര്‍ത്തിപ്പിച്ചാലെ കോളനിക്കാരുടെ നിത്യവാശ്യത്തിന് ജലം തികയൂ എന്ന് കോളനിക്കാര്‍ പറയുന്നു.

Water Tank

തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടം ഇനി വോട്ട് ചോദിച്ച് കോളനിയില്‍ എത്തട്ടെ എന്ന് കോളനിയിലെ മുതിര്‍ന്ന സ്ത്രീ അമര്‍ഷത്തോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. നൂറ്റമ്പതില്‍പരം അംഗങ്ങള്‍ ഉള്ള കോളനിയില്‍ ജലം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടിയാണ് ഓരോ കുടുംബവും കഴിയുന്നത്. ഇറക്കി വെച്ച ടാങ്ക് നശിക്കുന്നതിന് മുന്നെ ഉയരത്തില്‍ സ്ഥാപിച്ച് ജല വിതരണം നടത്തുമോ എന്നാണ് കോളനി വാസികള്‍ ചോദിക്കുന്നത് .

പോലീസ് സ്റ്റേഷനിൽ കയറി തൊണ്ടി മുതൽ കത്തിച്ച് പ്രതി, ഭാഗ്യം കൊണ്ട് പൊലീസ് സ്റ്റേഷൻ കത്തി നശിച്ചില്ല !പോലീസ് സ്റ്റേഷനിൽ കയറി തൊണ്ടി മുതൽ കത്തിച്ച് പ്രതി, ഭാഗ്യം കൊണ്ട് പൊലീസ് സ്റ്റേഷൻ കത്തി നശിച്ചില്ല !

English summary
Water scarcity in ST colconey at Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X