കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും 25 നാള്‍ മാത്രം !! എന്തും സംഭവിക്കാം!! യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടേ മതിയാവൂ!!!കാത്തിരിക്കുന്നത്...

തിരുവനന്തപുരം കടുത്ത ജലക്ഷാമത്തിലേക്കാണെന്ന സൂചനകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പേപ്പാറ ഡാമില്‍ 25 ദിവസത്തേക്കുള്ള വെളളമാണ് അവശേഷിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ കാത്തിരിക്കുന്നത് വന്‍ ജലക്ഷാമമെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരത്തില്‍ ഇനി 25 ദിവസത്തേക്ക് മാത്രമേ കുടിെവള്ളം ഉണ്ടാവുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലേക്ക് ജലമെത്തിക്കുന്ന പ്രധാന ജലസംഭരണിയായ പേപ്പാറ ഡാമിലെ വെള്ളം അഞ്ചടി കൂടി താഴ്ന്നാല്‍ നഗത്തിലേക്കുള്ള ജല വിതരണം പൂര്‍ണമായി നിലയ്ക്കുമെന്നാണ് വിവരം.

നഗരത്തില്‍ ഇപ്പോള്‍ തന്നെ കുടിവെള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏഷ്യാനെററാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടത്തും വെള്ളം കിട്ടാതെ ജനങ്ങള്‍ വലയുന്നുണ്ട്. നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നെയ്യാര്‍ഡാമില്‍ എത്ര വെള്ളമുണ്ടെന്നും വ്യക്തമല്ല.

 25 ദിവസത്തേക്ക് മാത്രം

25 ദിവസത്തേക്ക് മാത്രം

തിരുവനന്തപുരം കടുത്ത ജലക്ഷാമത്തിലേക്കാണെന്ന സൂചനകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പേപ്പാറ ഡാമില്‍ 25 ദിവസത്തേക്കുള്ള വെളളമാണ് അവശേഷിക്കുന്നത്. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ കുടിവെള്ളം ലഭിക്കുന്നില്ല.

 കോടികള്‍ ചെലവാക്കി

കോടികള്‍ ചെലവാക്കി

നെയ്യാര്‍ ഡാമില്‍ നിന്ന് നഗരത്തിലേക്ക് വെള്ളം കൊണ്ടുവരുന്നതിന് കോടികള്‍ ചെലവാക്കി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. എന്നാല്‍ ഡാമില്‍ എത്ര വെള്ളം ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. നെയ്യാറില്‍ നിന്ന നഗരത്തിലേക്ക് വെള്ളം കൊണ്ടു വരുന്നതോടെ ഗ്രാമീണ മേഖലകളിലും ജലക്ഷാമം രൂക്ഷമാകും.

 പമ്പിങ് നിയന്ത്രണം

പമ്പിങ് നിയന്ത്രണം

തലസ്ഥാന നഗരത്തില്‍ മാത്രം രണ്ടര ലക്ഷം വാട്ടര്‍ കണക്ഷനാണുള്ളത്. പ്രതിദിനം ഇവിടെ മാത്രം 300 ദശലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ പമ്പിങ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 എല്ലായിടത്തും എത്തുന്നില്ല

എല്ലായിടത്തും എത്തുന്നില്ല

വെള്ളത്തിന്റെ വരവ് കുറഞ്ഞെന്നാണ് വിവരം. 200 മുതല്‍ 225 ദശലക്ഷം ലിറ്റര്‍ വരെയായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉളള വെള്ളം എല്ലായിടത്തും ഒരു പോലെ എത്തിക്കാനും കഴിയുന്നില്ല. 50 ഇടങ്ങളിലെങ്കിലും വെളളം കിട്ടുന്നില്ലെന്നാണ് വാട്ടര്‍ അഥോറിട്ടി തന്നെ പറയുന്നത്.

 ജനം ഗതികേടില്‍

ജനം ഗതികേടില്‍

അതേസമയം ജലക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ അഥോറിട്ടി ഒന്നും ചെയ്യുന്നില്ല. പകരം സംവിധാനത്തെ കുറിച്ച് ചോദിച്ചാല്‍ കിയോസ്‌കുകള്‍ വയ്ക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് വാട്ടര്‍ അഥോറിട്ടിയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ഇത് മുതലാക്കുകയാണ് സ്വകാര്യ ടാങ്കറുകളും. സ്വകാര്യ ടാങ്കറുകള്‍ ചോദിക്കുന്ന വിലയ്ക്ക് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.

 വേനല്‍ മഴ ചതിച്ചു

വേനല്‍ മഴ ചതിച്ചു

ഗ്രാമീണ മേഖലകളിലും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും കിണറുകള്‍ വറ്റിയ നിലയിലാണ്. വേനല്‍ മഴ ലഭിക്കാത്തതും കുഴല്‍ക്കിണറുകള്‍ വ്യാപകമായതും ജല ദൗര്‍ലഭ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്.

English summary
drinking water only for 25 days in trivandrum city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X