കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെളളമില്ല; പഞ്ചായത്ത് അധികൃതരുടെ കനിവു തേടി രണ്ടു നിര്‍ധന കുടുംബങ്ങള്‍

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: പഞ്ചായത്ത് അധികൃതരുടെ കനിവു തേടി രണ്ടു നിര്‍ധന കുടുംബങ്ങള്‍ കുടിവെളളത്തിനു വേണ്ടി വര്‍ഷങ്ങളായി അലയുകയാണ്. വേനല്‍ കടുത്തതോടെ കുടിവെള്ളമില്ലാതെ ഇവര്‍ വീണ്ടും ദുരിതത്തിലായി. പഞ്ചായത്തിന്റെ അവഗണനയാണു കുടിവെളളം ലഭിക്കാതിരിക്കാന്‍ കാരണമെന്നു പരാതിയില്‍ പറയുന്നു. ഒന്‍പതാം വാര്‍ഡിലെ പൂവത്തുംചോല അമ്പലപ്പാറ കോളനിയിലെ 93 വയസുളള കാസിം - കുഞ്ഞാമിന ദമ്പതികളാണു ചാലിടം പദ്ധതിയില്‍ നിന്നു വെളളം കിട്ടാതെ വലയുന്നത്.

കർണാടക മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്ക്ക് എതിരാളികളില്ല.. യെദ്യൂരപ്പ മൂന്നാം സ്ഥാനത്ത് മാത്രം
പദ്ധതിക്കു ഗുണഭോക്തൃവിഹിതവും വൈദ്യുതി ചാര്‍ജും അടച്ചെങ്കിലും 20 ദിവസത്തോളം മാത്രമാണ്വെ ള്ളം ലഭിച്ചത്. ഇപ്പോള്‍ സമീപത്തെ വീടുകളില്‍ നിന്ന് അയല്‍വാസികളാണു നിത്യരോഗികളായ ദമ്പതികള്‍ക്കു വെളളം എത്തിച്ചു കൊടുക്കുന്നത്. പൂവത്തുംചോല ജലനിധി പദ്ധതി പൈപ്പ് ലൈനും ഇവരുടെ വീട്ടില്‍ നിന്നും 25 മീറ്റര്‍ അകലെ കടന്നുപോകുന്നുണ്ട്. സ്വന്തമായി കിണര്‍ കുഴിച്ചെങ്കിലും പാറയായതിനാല്‍ വെളളം കിട്ടിയില്ല.

family


ഒന്നാം വാര്‍ഡില്‍ ശങ്കരവയലില്‍ പട്ടികജാതി വിഭാഗത്തിലെ അറുപത്തിരണ്ടുകാരനായ നോമ്പ്രയില്‍ കുഞ്ഞിക്കണ്ണനും വര്‍ഷങ്ങളായി കുടിവെളളമില്ല. വീടിന്റെ 10 മീറ്റര്‍ അകലെ ജലനിധി പദ്ധതി പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി ആവശ്യപ്പെട്ടിട്ടും കണക്ഷന്‍ നല്‍കുന്നില്ലെന്നാണു പരാതി. ജലനിധിയില്‍ അംഗത്വമെടുത്ത ശേഷം ആശുപത്രിയിലായതിനാല്‍ ഗുണഭോക്തൃ വിഹിതം അടയ്ക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല.

തുടര്‍ന്ന് ഒട്ടേറെ ഓഫിസുകള്‍ കയറിയിറങ്ങിയതല്ലാതെ കുടിവെളളം ലഭ്യമായില്ല. ജലനിധി പദ്ധതിയില്‍ കണക്ഷനായി പണമടയ്ക്കാന്‍ തയാറാണെങ്കിലും അധികൃതരുടെ നിസ്സംഗതയാണു പ്രശ്‌നം. വൃക്കദാനം ചെയ്തതിനാല്‍ ശാരീരിക പ്രയാസങ്ങളുളള കുഞ്ഞിക്കണ്ണന്‍ ഇപ്പോള്‍ 100 മീറ്റര്‍ അകലെയുളള സ്വകാര്യ കുളത്തില്‍ നിന്നു വെളളം തലച്ചുമടായാണു വീട്ടിലെത്തിക്കുന്നത്.

English summary
Water shortage ,two families waiting for panchayath authorities help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X