കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കൻ കേരളത്തിൽ വെള്ളം ഇറങ്ങി തുടങ്ങി; ചാലിയാറും ഇരുവഴിഞ്ഞിയും പൂനൂര്‍ പുഴയും ശാന്തഭാവത്തിൽ!

Google Oneindia Malayalam News

കോഴിക്കോട്: വടൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് നേരിയ ശമനം. ചില സ്ഥലങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴ ളബിച്ചെങ്കിലും പൊതുവെ സ്വഭാവമാണ്. പുഴകളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ പലയിടത്തും വെള്ളം ഇറങ്ങി തുടങ്ങി. പ്രധാന പാതകള്‍ ഗതാഗത യോഗ്യമായി തുടങ്ങി. കോഴിക്കോടും വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും ഇന്ന് മഴ കുറഞ്ഞു.

<strong> ശബരിമല വനമേഖലയിലെ ആദിവാസികളും ദുരിതത്തില്‍; മഴയിൽ കൂരകൾ ചോർന്നൊലിക്കുന്നു, മൃഗശല്ല്യം രൂക്ഷം!</strong> ശബരിമല വനമേഖലയിലെ ആദിവാസികളും ദുരിതത്തില്‍; മഴയിൽ കൂരകൾ ചോർന്നൊലിക്കുന്നു, മൃഗശല്ല്യം രൂക്ഷം!

ചാലിയാറും ഇരുവഴിഞ്ഞിയും പൂനൂര്‍ പുഴയും ശാന്തഭാവത്തിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഞായറാഴ്ച വടക്കൻ കേരളം സാക്ഷ്യം വഹിച്ചത്. വെള്ളം ഇറങ്ങി തുടങ്ങിയ ഇടങ്ങളില്‍ ചെളി കയറി കിടക്കുന്നുണ്ട്. റോഡും വീടും ശുചീകരിക്കാന്‍ നാട്ടുകാര്‍ കൈമെയ് മറന്നു ശുചീകരണപ്രവർത്തനത്തിനായി ഇറങ്ങി തുടങ്ങിയെന്നാണ് റിപ്പോർട്ട്.

Flood

കോഴിക്കോട് നിന്നും മറ്റ് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനസ്ഥാപിച്ചു കഴിഞ്ഞു. ചാലിയാറില്‍ വെള്ളം കുറഞ്ഞ് തുടങ്ങിയതോടെ കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റെയില്‍വേ. മലബാർ‌ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കെ കെടുതിയിലാണെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയതിന്റെ ആശ്വസമുണ്ട്.

അതേസമയം മഴക്കെടുതിൽ 69 പേർ ഇതുവരം സംസ്ഥാനത്ത് മരണപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചാലിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് കാട്ടിൽ ഇരുനൂറിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്ന വാണിയമ്പുഴയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഹെലികോപ്റ്ററില്‍ ഇവിടെയുള്ളവര്‍ക്ക് ഭക്ഷണമെത്തിച്ചു. ഇതിനിടെ ആദിവാസി കോളനിയിലെ ആറുപേര്‍ മലവെള്ളപ്പാച്ചിലിനെ വകവെക്കാതെ നീന്തി മുണ്ടേരിയിലെത്തി. നാലുദിവസമായി വാണിയമ്പുഴ എസ്‌റ്റേറ്റിലും നാല് ആദിവാസി ഊരുകളിലുമായി 200ല്‍ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടുദിവസമായി ഭക്ഷണമോ വെള്ളോ എത്തിക്കാൻ സാധിച്ചിരുന്നില്ല.

English summary
Water started to go down in North Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X