മോട്ടോര്‍ നന്നാക്കിയില്ല; കോടതികളില്‍ ജലവിതരണം നിലച്ചു
കാസര്‍കോട്: തകരാറിലായ മോട്ടോര്‍ നന്നാക്കാത്തതിനാല്‍ കോടതികളില്‍ ജലവിതരണം മുടങ്ങി. ഇതോടെ ജീവനക്കാര്‍ അടക്കമുള്ളവര്‍ കടുത്ത ദുരിതത്തിലായി. ഒരാഴ്ചയായി വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കോടതികളിലൊന്നും ജലവിതരണമില്ല. കോടതിവളപ്പിലെ കിണറില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം കോടതിമുറികളിലെത്തിക്കുന്നത്.
മോട്ടോര്‍ തകരാറിലായതോടെ എവിടെയും വെള്ളമെത്തുന്നില്ല. കുടിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും വെള്ളമില്ലാതെ ജീവനക്കാര്‍ കഷ്ടപ്പെടുകയാണ്.

ഇതിനുപുറമെ കോടതികളിലെത്തുന്ന കക്ഷികള്‍ക്കും പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കുമെല്ലാം വെള്ളമില്ലാത്തത് വലിയ വെല്ലുവിളിയാണ്.
കേസിന്റെ വിചാരണകള്‍ നടക്കുമ്പോള്‍ സാക്ഷികള്‍ അടക്കമുള്ളവര്‍ക്ക് കോടതികളില്‍ ഒരുദിവസം മുഴുവന്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളമില്ലാത്തത് കോടതികളുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണ്.
ജില്ലാകോടതിയില്‍ പുറത്തുനിന്നും വെള്ളം എത്തിക്കാന്‍ നടപടിയുണ്ടായത് അവിടത്തെ ജീവനക്കാര്‍ക്ക് ആശ്വാസമായി. ജില്ലാ അഡീഷണല്സെഷന്സ് ഒന്ന്, രണ്ട്, മൂന്ന് കോടതികളിലും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികളിലും ചീഫ് ജുഡീഷ്യല്‍, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതികളിലുമെല്ലാം ജീവനക്കാര്‍ ഏറെയുണ്ട്. ഈ കോടതികളുടെ പ്രവര്‍ത്തനങ്ങളെ കുടിവെള്ളപ്രശ്നം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ കൂട്ട അവധിയെടുക്കേണ്ടിവരുമെന്നും മോട്ടോര്‍ നന്നാക്കാന്‍ ജില്ലാ കോടതി മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications