കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലഗതാഗത വകുപ്പിന് ഇനി സോളാര്‍ ബോട്ട് സര്‍വീസും: 6 കോടി രൂപ അനുവദിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമാക്കുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചിലവിൽ സോളാർ ബോട്ടുകൾ വാങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. 75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സോളാർ ബോട്ടുകളാണ് വാങ്ങുന്നത്.ഇതിനുള്ള ഭരണാനുമതി നല്കിക്കഴിഞ്ഞു. ജലഗതാഗത വകുപ്പിന്റെ കീഴിൽ നേരത്തേ വേമ്പനാട്ടു കായലിൽ തവണക്കടവ് ( ആലപ്പുഴ ) - വൈക്കം ( കോട്ടയം ) റൂട്ടിൽ തുടങ്ങിയ ആദിത്യ സർവ്വീസിന്റെ ചുവടു പിടിച്ചാണ് പുതിയ സോളാർ ബോട്ടുകൾ ഇറക്കാൻ തീരുമാനിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടാണ് ആദിത്യ . പ്രതിവർഷം നാല് ലക്ഷത്തോളം ആളുകളാണ് ആദിത്യ സോളാർ ബോട്ട് സർവ്വീസ് ഉപയോഗിക്കുന്നത് . 80,000 കിലോമീറ്റർ ഇതുവരെ സർവ്വീസ് നടത്തിയ ആദിത്യ 1.3 ലക്ഷം ഡീസലാണ് ലാഭിച്ചത്. പരിസ്ഥിതി മലിനീകരണം തടയുക , സുരക്ഷിതമായ ജലഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കുക എന്നിവ മുൻനിർത്തിയുള്ള പദ്ധതികൾക്ക് ജലഗതാഗത വകുപ്പു മുൻഗണന നല്കും.

 solar

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

ഒന്നര വർഷത്തിനുള്ളിൽ സോളാർ ബോട്ടുകൾ ഗതാഗത യോഗ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . കൂടുതൽ ശക്തിയുള്ള ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നത് കൊണ്ട് രാത്രിയിലും സർവ്വീസ് നടത്തുവാൻ സജ്ജമായ ബോട്ടുകളാണ് പുതുതായി ഇറക്കുന്നതെന്നും മന്ത്രി ആന്‍റണി രാജു വ്യക്തമാക്കുന്നു.

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

English summary
Water Transport Department launches solar boat service: 6 crore has been sanctioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X