കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലേത് വ്യാജ ഏറ്റമുട്ടലെന്ന ആരോപണം ശക്തം; സര്‍ക്കാറും പോലീസും വീണ്ടും സംശയത്തിന്‍റെ നിഴലില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വയനാട് ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ പോലീസിന്‍റെ വെടിയേറ്റ് മരിച്ചത് പോലീസിന്‍റെ വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണം ശക്തമാവുന്നു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന പോലീസിന്‍റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്ത് എത്തിയിതോടെയാണ് വ്യജ ഏറ്റുമുട്ടല്‍ ആരോപണം ശക്തിപ്പെട്ടത്.

വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളാണെന്നും പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നുമാണ് ഇന്നലെ കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. പോലീസുകാരാണ് ആദ്യം വെടിവെച്ചതെന്ന് റിസോര്‍ട്ട് മാനേജരുടെ വെളിപ്പെടുത്തലിലൂടെ പൊളിയുന്നത് പോലീസിന്‍റെ വാദമാണ്.

cpi ml

ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ജലീലന്‍റെ കുടുംബവും മന്യഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ജലീലിന്‍റെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

<strong>കുമ്മനമല്ല, മോദി വന്നാലും പേടിയില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശശി തരൂര്‍</strong>കുമ്മനമല്ല, മോദി വന്നാലും പേടിയില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശശി തരൂര്‍

ജലീലിന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുന്നതിന് പോലും പോലീസ് വിലപേശല്‍ നടത്തിയെന്ന് റഷീദ് പറയുന്നു. പോലീസ് ആക്ഷനില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടത് നിയമപരമാണ്. എന്നാല്‍ ജലീലിന്‍റെ കാര്യത്തില്‍ പോലീസ് വിലപേശല്‍ നടത്തി. മൃതദേഹം എവിടേയും പൊതുദര്‍ശനത്തിന് വയക്കില്ലെന്ന ഉറപ്പിലാണ് പോലീസ് വിട്ടു തന്നതെന്നും റഷീദ് അഭിപ്രായപ്പെടുന്നു.

English summary
wayanad also fake encounter the government is again in the forefront of the doubt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X