Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉപതിഞ്ഞെടുപ്പ്: മോദിയോട് വയനാട്ടില്‍ വന്ന് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടണം: എന്‍എസ് നുസൂർ

വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കാന്‍ ബി ജെ പി തയ്യാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂർ. 'വയനാട്ടിൽ ഒരു ഉപതിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ സാക്ഷാൽ നരേന്ദ്ര മോദിയോട് വയനാട്ടിൽ വന്ന് മത്സരിച്ച് ബിജെപിയുടെ ശക്തി തെളിയിക്കാൻ ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെടണം.'- എന്നാണ് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. നുസൂറിന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ..

വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും ഇല്ലെന്നും ഇരുവാദങ്ങൾ പൊതുസമൂഹത്തിൽ നിലനിൽക്കുന്നു. നിയമത്തിന്റെ എല്ലാ വശങ്ങളും നോക്കി രാഹുൽ ഗാന്ധി അയോഗ്യനല്ലായെന്ന് തെളിയണമെന്നുള്ളതാണ് കോൺഗ്രസുകാരൻ എന്നുള്ള നിലയിൽ എന്റെ ആഗ്രഹം. എം പി സ്ഥാനമല്ല പൊതുജനത്തെ സേവിക്കുന്നതിനുള്ള പ്രധാന ഘടകമെന്നും നിലപാടുകളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു.

rahulgandhi

അതിനെ വർദ്ധിതവീര്യത്തോടെയാണ് കോൺഗ്രസ്‌ പ്രവർത്തകർ ഏറ്റെടുത്തത്. കേവലം അദാനിക്കെതിരെ സംസാരിച്ചതിന് ഒരു മനുഷ്യന് അയോഗ്യ കൽപ്പിക്കുന്നുവെങ്കിൽ

ഇന്ത്യയിലെ കോടാനുകോടി ജനാവിഭാഗത്തെ നരേന്ദ്ര മോദി അയോഗ്യനാക്കി മാറ്റു

കയാണ് . വയനാട്ടിൽ ഒരു ഉപതിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ സാക്ഷാൽ നരേന്ദ്ര മോദിയോട് വയനാട്ടിൽ വന്ന് മത്സരിച്ച് ബിജെപിയുടെ ശക്തി തെളിയിക്കാൻ ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെടണം .

ഇത് പറയാൻ കാരണം കേരളത്തിലെ മതേതര മനസ്സുകളുടെ ശക്തി അദ്ദേഹവുമറിയട്ടെ . കേരളം മുഴുവൻ പിടിക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദിക്കും ബിജെപിക്കും ഇതൊരു സുവർണ്ണാവസരമാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ അതെ ലോക്സഭ മണ്ഡലത്തിൽ പ്രധാന മന്ത്രി നേരിട്ട് വന്ന് മത്സരിച്ച് വിജയിച്ചാൽ ബിജെപിയ്ക്ക് ഇതിനെക്കാളും മറ്റൊന്നുമില്ലല്ലോ?. അതിനുള്ള ആർജ്ജവം കാണിക്കുക എന്നത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്. ആ വെല്ലുവിളി നരേന്ദ്ര മോദിയോട് ആവശ്യപ്പെടാനുള്ള രാഷ്ട്രീയ സ്ഥാനത്തല്ല ഞാൻ ഉള്ളതെന്ന് വ്യക്തമായ ബോധം ഉള്ളതുകൊണ്ട് ബിജെപി സംസ്ഥാന ഘടകത്തെ ആ വെല്ലുവിളി ഏറ്റെടുക്കാനായി ഞാൻ ക്ഷണിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+