Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രിയങ്കാ ​ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടെ മൂക്കാണ് എന്നൊക്കെ പറയുന്നത് എന്തിനാണ്': ജി സുധാകരൻ

ആലപ്പുഴ: വയനാട് ഉപതിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ പ്രിയങ്കാ ​ഗാന്ധിക്ക് അമിത പ്രാധാന്യം നൽകുന്നതിനെ വിമർശിച്ച് ജി സുധാകരൻ. പ്രിയങ്കയെ ഇന്ദിരാ ​ഗാന്ധിയോട് ഉപമിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളോട് ആരെങ്കിലും ശരീരശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടോ എന്ന് അദ്ദേഹം ചോദിച്ചു. പ്രിയങ്ക ഗാന്ധിയുടെ മൂക്ക് ഇന്ദിരാഗാന്ധിയുടെ മൂക്ക് പോലെയാണ്. മുഖവും അതുപോലെയാണ്, എന്ന് വെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്. ഒരാളുടെ സൗന്ദര്യം എന്തിനാണ് പറയുന്നത്, അദ്ദേഹം ചോദിച്ചു.

പ്രിയങ്ക ഗാന്ധക്ക് ധൈര്യമുണ്ട്, ഇല്ലെന്ന് പറയാൻ പറ്റില്ല എന്നും സംസാരിക്കാൻ അറിയാം, ഇന്ദിരാ ഗാന്ധിയുടെ മൂക്കാണ് എന്നൊക്കെ പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുന്നതെന്തിനാണ് മാധ്യമങ്ങൾ എന്നും അദ്ദേഹം ചോദിച്ചു. സത്യൻ മൊകേരിയെക്കുറിച്ച് ഒരു വാർത്ത കൊടുക്കുന്നുണ്ടോയെന്നും ഇതാണോ പത്രധർമ്മം എന്നും അദ്ദേഹം ചോദിച്ചു. വയനാട് പ്രിയങ്കാ ഗാന്ധി ജയിക്കാനാണ് സാധ്യത എന്നാണ് തോന്നുന്നതെന്നും കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തിന് ജയിച്ചതല്ലേയെന്നും അദ്ദേഹം പറഞ്ഞു.

g sudhakaran

' പ്രിയങ്ക ഗാന്ധിയുടെ മൂക്ക് ഇന്ദിരാഗാന്ധിയുടെ മൂക്ക് പോലെയാണ്. മുഖവും അതുപോലെയാണ്, എന്ന് വെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്. ഒരാളുടെ സൗന്ദര്യം എന്തിനാണ് പറയുന്നത്. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണോ രാഷ്ട്രീയക്കാർ. ഒരുപാട് സൗന്ദര്യം ഉള്ളവരെ ജനങ്ങൾക്ക് ഇഷ്ടമല്ല. തലമുടിയൊക്കെ പാറാതെ വന്ന് ടെലിവിഷന് മുന്നിൽ വന്ന് പ്രസംഗിക്കുന്ന നേതാക്കന്മാരുണ്ട്, ജനങ്ങൾക്ക് ഇഷ്ടമല്ല.

മുടിയൊക്കെ ഇളകി, വിയർപ്പൊക്കെ ഒഴുകി, പാവപ്പെട്ടവന്റെ അടുത്താണ് പോയതെന്ന് തോന്നണ്ടേ. സുഖജീവിതത്തിനാണോ രാഷ്ട്രീയം, അല്ല. പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്. ഇല്ലെന്ന് പറയാൻ പറ്റില്ല. സംസാരിക്കാൻ അറിയാം. ഇന്ദിരാ ഗാന്ധിയുടെ മൂക്കാണ് എന്നൊക്കെ പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുന്നതെന്തിനാണ് മാധ്യമങ്ങൾ. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. പ്രിയങ്ക ഗാന്ധി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു, വലിയൊരു വാർത്ത, നമ്മൾ കണ്ടോണ്ടിരിക്കുകയല്ലേ. അവിടെ വേറെ സ്ഥാനാർത്ഥികളില്ലേ.

സത്യൻ മൊകേരിയെക്കുറിച്ച് ഒരു വാർത്ത കൊടുക്കുന്നുണ്ടോ. അയാൾ പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ചതല്ലേ, മുൻപ് എം എൽ എ ആയിരുന്ന ആളാണ്. മന്ത്രിയൊക്കെ ആകേണ്ട ആളായിരുന്നു. ഒരുവരി അയാളെക്കുറിച്ച് കൊടുക്കുന്നുണ്ടോ. ഇതാണോ പത്രധർമ്മം.

അവിടെ പ്രിയങ്കാ ഗാന്ധി ജയിക്കാനാണ് സാധ്യത എന്നാണ് തോന്നുന്നത്. കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തിന് ജയിച്ചതല്ലേ. ഇത്തവണ അഞ്ച് ലക്ഷത്തിന് ജയിക്കുമെന്നാണ് പറയുന്നത് അത് എന്തെങ്കിലും ആയിക്കോട്ടെ. അതല്ലപ്രശ്‌നം ഇങ്ങനെയാണോ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യേണ്ടത്, അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+