Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിന് ജനം പണം നല്‍കിയിട്ടുണ്ട്; എത്രയും പെട്ടെന്ന് ഉപയോഗിക്കണം എന്ന് ചെന്നിത്തല

വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ. ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയെങ്കിലും രക്ഷപ്പെട്ടു. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ചൂരല്‍മലയില്‍ പ്രതിഷേധം നടന്നു. മലവെള്ളപ്പാച്ചിലുണ്ടായി എന്നും അധികൃതര്‍ അനാസ്ഥ കാട്ടിയെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നതതല ഇടപെടലുണ്ടായി. വയനാട് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. 100 മില്ലീ മീറ്റര്‍ മഴ ചൂരല്‍മലയില്‍ ലഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഈ പ്രദേശത്ത് ജോലിക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു. നോ ഗോണ്‍ സോണിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ramesh-chennithala

എന്നാല്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിപ്പ് നല്‍കാന്‍ കഴിയാതിരുന്നത് വീഴ്ചയാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം- ദുരന്തഭൂമിയായ വയനാട് ചൂരല്‍ മലയില്‍ മഴ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതിരുന്നത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ച. ഇതിനായി അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

ഇന്ന് നടന്നതുപോലുള്ള പ്രതിഷേധ പ്രകടനങ്ങളും പ്രശ്‌നങ്ങളും ഇനി അവിടെ ഉണ്ടാവാന്‍ അവസരം ഒരുക്കരുത്. ഒരു വലിയ ദുരന്തം കണ്‍മുന്നില്‍ അനുഭവിച്ചവരാണ് ചൂരല്‍മല നിവാസികള്‍. ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ ഈ വിവരം നേരത്തേ പ്രദേശ വാസികളെ അറിയിക്കാനുള്ള നടപടികള്‍ ഉണ്ടാകണം.

നേരിട്ടു ദുരന്തത്തില്‍ പെടാത്തവര്‍ക്കു പ്രഖ്യാപിച്ച ധനസഹായം ഉറപ്പു കൊടുത്ത അത്രയും കാലം തുടരണം. അത് പാതിക്കു നിര്‍ത്തുന്നത് ശരിയല്ല. വയനാട് പുനരധിവാസ പദ്ധതി ഇപ്പോഴും എവിടെയും ആിട്ടില്ല. അടുത്ത മഴക്കാലമെത്തിയിട്ടും ജനങ്ങള്‍ ഇപ്പോഴും കഷ്ടത്തിലാണ്.

വയനാടിനു വേണ്ടി വന്‍തോതില്‍ ജനങ്ങള്‍ ധനസഹായം നല്‍കിയിട്ടുണ്ട്. അത് ഒരു കാരണവശാലും വക മാറ്റാതെ പുനരധിവാസത്തിനായി ഉപയോഗിക്കണം എന്നു മാത്രമല്ല എത്രയും പെട്ടെന്നു ഉപയോഗിക്കുകയും വേണം. ഏതാണ്ട് ഒരു വര്‍ഷത്തോളം വന്‍ തുക ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത് സര്‍ക്കാര്‍ വെറുതെയിരിക്കുകയായിരുന്നു. അടുത്ത മഴക്കാലമെത്തിയിട്ടും ഇതുവരെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ടാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഇനിയും ചൂരല്‍ മലയുടെ പുനരധിവാസം വൈകിപ്പിക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+