എട്ട് സെന്റില്‍ 1000 സ്ക്വയര്‍ഫീറ്റ് വീട്; മുസ്ലിം ലീഗിന്റെ മുണ്ടക്കൈ പുനരധിവാസത്തിന് നാളെ തുടക്കം
കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്ക് ആശ്വാസവുമായി മുസ്ലിം ലീഗ്. മുണ്ടക്കൈ-ചൂരല്‍മല പുനരവിധിവാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ കര്‍മം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
മുസ്ലിം ലീഗിന്റെ ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ്. നിര്മാണ് കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് വീടുകളുടെ നിര്‍മാണ ചുമതല. പദ്ധതിക്ക് കണ്ടെത്തിയ പ്രദേശം വീട് നിര്‍മാണത്തിന് സജ്ജമായിട്ടുണ്ട് എന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലാണ് പദ്ധതിക്ക് വേണ്ടി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എട്ട് സെന്റിലായിരിക്കും ഓരോ വീടും. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് മുകളിലേക്ക് നിര്‍മിക്കാന്‍ കരുത്തുള്ള അടിത്തറയില്‍ ഒരുക്കുക. പരിപാടി വലിയ ആഘോഷമാക്കാനാണ് ലീഗ് തീരുമാനം. പദ്ധതിക്ക് തുടക്കം കുറിച്ച ശേഷം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യോഗം ചേരുമെന്നും പിഎംഎ സലാം അറിയിച്ചു.
പിഎംഎ സലാമിന്റെ കുറിപ്പ് വായിക്കാം: ''മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുക.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ സംബന്ധിക്കും. നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ട്. മേപ്പാടി പഞ്ചായത്തില്‍ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.
8 സെന്റില്‍ ആയിരം സ്ക്വയര്‍ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിര്‍മ്മിക്കുന്നത്. ഇരുനില വീടുകള്‍ നിര്‍മ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകല്പന. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ച ശേഷം വൈകിട്ട് 3:30ന് മുട്ടില്‍ ഡബ്ല്യു.എം.ഒ എച്ച്.ആര്.ഡി സെന്ററില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക യോഗവും ഉണ്ടായിരിക്കും.''
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications